News Beyond Headlines

20 Wednesday
May

ശ്രീനാരായണഗുരു യൂണിവേഴ്‌സിറ്റി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു.

സംസ്ഥാനത്തെ പ്രഥമ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരളാ ഗവര്‍ണര്‍ പുറപ്പെടുവിച്ച 2020 ലെ 45 ആം ഓര്‍ഡിനന്‍സ് പ്രകാരമാണ് നിലവില്‍ വന്നത്. മറ്റു സര്‍വകലാശാലകളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് ഓപ്പണ്‍ സര്‍വകലാശാല ലക്ഷ്യം വയ്ക്കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുവാനും നൈപുണ്ണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന കോഴ്സുകള്‍ പ്രായഭേദമന്യേ സമസ്ത ജനങ്ങള്‍ക്കും പ്രദാനം ചെയ്യുവാനുമാണ് സര്‍വകലാശാല ഉദ്ദേശിക്കുന്നത്. പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക. എല്ലാ കോഴ്സുകള്‍ക്കും റിക്കോര്‍ഡ് ചെയ്ത വീഡിയോയും അച്ചടിച്ച പഠന മെറ്റീരിയലുകളും ഓണ്‍ലൈന്‍ ലൈവ് ക്ളാസ്സുകളും സ്റ്റഡി സെന്ററുകളിലൂടെ നേരിട്ടുള്ള ക്ളാസ്സുകളും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നല്‍കേണ്ട കോഴ്സുകളെ സംബന്ധിച്ച് തീരുമാനിക്കാന്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കോഴ്സുകളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. മുബാറക് പാഷ അറിയിച്ചു.
ഹ്രസ്വകാല-ദീര്‍ഘകാല കോഴ്സുകളും ബിരുദ ബിരുദാനന്തര കോഴ്സുകളും തൊഴില്‍ അധിഷ്ഠിത കോഴ്സുകളും നൈപുണ്യവികസന കോഴ്സുകളുമാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രാഥമികമായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ സമൂഹത്തിനാവശ്യമുള്ള നൂതന കോഴ്സുകളും നൈപുണ്യ വികസനത്തിനുതകുന്ന കോഴ്സുകളും ആരംഭിക്കാന്‍ സര്‍വകലാശാല ആലോചിക്കുന്നു എന്ന് പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എസ്. വി. സുധീര്‍ പറഞ്ഞു.
സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളില്‍ കോഴ്സിന്റെ പേരും കോഴ്സിന്റെ ദൈര്‍ഘ്യവും വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്. നിര്‍ദേശിക്കുന്ന കോഴ്സുകള്‍ ഏതു തലത്തിലുള്ളതാണെന്നും വ്യക്തമാക്കേണ്ടതാണ്. അതായത്, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങള്‍. കൂടാതെ, കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ പഠിതാവിന് ലഭ്യമാകേണ്ട ഗുണപ്രാപ്തി, തൊഴില്‍/തുടര്‍ പഠന സാധ്യതകള്‍ എന്നിവ ഓരോന്നും അഞ്ച് വരിയില്‍ കൂടാതെ വിവരിക്കണ്ടതാണ്. നിര്‍ദേശങ്ങള്‍ നവംബര്‍ 18 ന് മുന്‍പായി course.sreenarayanaguruou@gmail.com എന്ന ഈ-മെയിലില്‍ അയച്ചുതരേണ്ടതാണെന്ന് രജിസ്ട്രാര്‍ ഡോ. പി. എന്‍. ദിലീപ് അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....