News Beyond Headlines

04 Monday
May

തദ്ദേശസ്ഥാപനങ്ങള്‍ നാളെ മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

ഭരണസമിതികളുടെ കാലാവധി ഇന്നവസാനിക്കും

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ഇന്നവസാനിക്കും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്യോസ്ഥഭരണം നിലവില്‍ വരും. പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കുന്നത് വരെ ഉദ്യോഗസ്ഥഭരണം തുടരും. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് ഉദ്യോഗസ്ഥഭരണത്തിലേക്ക് പോകുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് വൈകുന്നതിനാലാണ് തദ്ദേശസ്ഥാപനങ്ങളില്‍ കൃത്യസമയത്ത് ഭരണസമിതികള്‍ക്ക് ചുമതലയേല്‍ക്കുന്നതില്‍ തടസ്സം നേരിട്ടത്. 2015 നവംബര്‍ 11നാണ് തെരഞ്ഞെടുപ്പിലൂടെ നിലവിലെ ഭരണസമിതികള്‍ അധികാരത്തിലേറിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കോര്‍പ്പറേഷനുകള്‍ ജില്ലാപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കലക്ടര്‍മാര്‍ക്കാണ് ചുമതല. കലക്ടര്‍ക്ക് പുറമെ കോര്‍പ്പറേഷനില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, എന്‍ജിനീയര്‍ എന്നിവരുടെ സമിതിക്കും ജില്ലാപ്പഞ്ചായത്തില്‍ ജില്ലാപ്പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്നിവരുടെ സമിതിക്കുമാണ് ചുമതല. ബ്ലോക്ക് പഞ്ചായത്തില്‍ സെക്രട്ടറി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുനിസിപ്പാലിറ്റികളില്‍ കൗണ്‍സില്‍ സെക്രട്ടറി, എഞ്ചിനീയര്‍, സംയോജിത ശിശുവികസന പദ്ധതിയുടെ ചുതലയുള്ള ഉദ്യോഗസ്ഥന്‍ പഞ്ചായത്തുകളില്‍ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, കൃഷി ഓഫീസര്‍ എന്നിവരുടെ സമിതികള്‍ക്കുമാണ് ഭരണച്ചുമതല.
ദൈനംദിന-അത്യാവശ്യ കാര്യങ്ങള്‍ മാത്രം നിര്‍വ്വഹിക്കാനെ ഇവര്‍ക്ക് അധികാരം ഉണ്ടാവുകയുള്ളൂ. ഇതിന് പുറമെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണം. ക്രിസ്മസിന് മുന്‍പ് പുതിയ ഭരണസമിതികള്‍ ചുമലയേല്‍ക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ ഒരു മാസത്തിലധികം ഉദ്യോഗസ്ഥഭരണം തുടരും. ഡിസംബര്‍ എട്ട് പത്ത് പതിനാല് ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളിലാണ് ഇത്തവണത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. നാളെ മുതല്‍ 19 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. നേരത്തെ 2010ല്‍ വോട്ടര്‍പട്ടികയെ സംബന്ധിച്ചും 2015ല്‍ വാര്‍ഡ് വിഭജനം സംബന്ധിച്ചുമുള്ള കേസുകളാല്‍ തെരഞ്ഞെടുപ്പ് നീണ്ടപ്പോഴും ഏതാനും ദിവസത്തേക്ക് ഉദ്യോഗസ്ഥഭരണം ഏര്‍പ്പെടുത്തിയിരുന്നു

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....