കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളി ഏറ്റെടുക്കാന്‍ പൊലീസ് നീക്കം. വിധി നടത്തിപ്പിന് ഇന്നു തന്നെ ശ്രമിക്കാനാണ് ആലോചന. പള്ളി ഏറ്റെടുത്ത് കൈമാറാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നീക്കം. സുപ്രിംകോടതി വിധി പ്രകാരം കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഈ വിധി നടപ്പായില്ല.
ഓര്‍ത്തഡോക്സ് പക്ഷം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പള്ളി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കോടതി അന്ത്യശാസനം നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ കേന്ദ്ര സേനയെ നിയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. സര്‍ക്കാര്‍ പക്ഷം പിടിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. ഇതോടെയാണ് 5 തവണ മുടങ്ങിയ പള്ളിയേറ്റെടുക്കല്‍ നടപടിക്ക് ശ്രമിക്കാന്‍ പൊലീസ് നീക്കമാരംഭിച്ചത്. എന്നാല്‍ ഏത് വിധേനെയും പൊലീസ് നടപടിയെ പ്രതിരോധിക്കുമെന്നാണ് യാക്കോബായ വിശ്വാസികളുടെ നിലപാട്. പള്ളി ഓര്‍ത്തഡോക്സ് പക്ഷത്തിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മതമൈത്രി സംരക്ഷണ സമിതി. പളളി പിടിച്ചെടുക്കാനുള്ള നടപടി മുന്നില്‍ കണ്ട് വിശ്വാസികള്‍ പള്ളിക്കകത്ത് തമ്പടിച്ച് പ്രതിഷേധം തുടരുകയാണ്. മതമൈത്രി സംരക്ഷണ സമിതി നാളെ കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....