വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കെത്തി ഇരുപതുവയസുകാരിയുമായി പ്രണയത്തിലായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം.സി. ലൂക്കോസി(58)നെയാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാസമാണു പാസ്റ്റര്‍ നാടുവിട്ടത്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.ആറുമാസം മുമ്പാണു പാസ്റ്റര്‍ യുവതിയുടെ വീട്ടില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത്. ഫോണ്‍വിളികള്‍ പതിവായതോടെ ഇരുവരും പ്രണയത്തിലായി. വീട്ടില്‍ വിവാഹാലോചനകള്‍ വന്നതോടെ നാടുവിടാമെന്നു യുവതി പാസ്റ്ററോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടില്‍ കത്ത് എഴുതി വച്ച ശേഷമാണു പാസ്റ്ററും യുവതിയും മുങ്ങിയത്.
കഴിഞ്ഞ 27ന് മുണ്ടക്കയതെത്തിയ ഇരുവരും മൊബൈല്‍ഫോണുകള്‍ വിറ്റ ശേഷം തമിഴ്‌നാട്ടിലേക്കു കടന്നു. കമ്പത്ത് എത്തിയശേഷം പാസ്റ്ററുടെ ബൈക്കും വിറ്റു. കമ്പം, തേനി എന്നിവിടങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് ഇവര്‍ കഴിഞ്ഞത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററുമായുള്ള അടുപ്പം കണ്ടെത്തിയത്. കറുകച്ചാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എല്‍. സലിമോന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്ദീപ്, രതീഷ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....