News Beyond Headlines

04 Monday
May

ബാലഭാസകറിന്റെ മരണം , ഡ്രൈവര്‍ കള്ളം പറഞ്ഞത് എന്തിന്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ഡ്രൈവറെ ചോദ്യം ചെയ്യുന്നതിന് ഒരുങ്ങുന്നു . 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും പരുക്കേറ്റിരുന്നു.

സംഭവം വിവാദമായി മാറിയതിനെ തുടര്‍ന്നാണ് സി ബി ഐ അന്വേഷണം വന്നത്. ഇതുവരെ കണ്ടത്തിയതില്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നു എന്ന ഡ്രൈവറുടെ മൊഴി കളവാണന്ന് മാത്രമാണ് കണ്ടത്തിയിരിക്കുന്നത്.
കേസിനെ വിവാദമാക്കിമാറ്റിയ കലാഭവന്‍ സോബിയുടെ മൊഴിയുടെ സട്ടധുത തെളിയിക്കപ്പെട്ടിട്ടില്ലന്നു വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
അര്‍ജുനന്‍ പറഞ്ഞത് തെറ്റാണന്ന് കണ്ടത്തിയതിനപ്പുറത്തേക്ക് ദുരൂഹതയൊന്നും കണ്ടെത്തിയില്ല. ഈ സാഹചര്യത്തില്‍ അര്‍ജുനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതിന് ശേഷം ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്തിമ നിലപാടിലേക്ക് സിബിഐ എത്തും.

അപകട മരണമാണ് പള്ളിപുറത്തുണ്ടായതെന്ന നിഗമനത്തിലാണ് സിബിഐ ഇപ്പോള്‍. വണ്ടി ഓടിച്ചത് ബാലഭാസ്‌കറാണെന്ന കള്ളം ഡ്രൈവര്‍ എന്തിന് പറഞ്ഞുവെന്ന സംശയം ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് അര്‍ജുന്റെ മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നിറയാന്‍ ഏക കാരണം ഡ്രൈവറുടെ കള്ളം പറച്ചിലെന്ന നിഗമനത്തിലാണ് സിബിഐ ഇപ്പോള്‍.

സ്റ്റീഫന്‍ ദേവസ്യയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയാണ് സിബിഐ. അപകടം നടക്കുമ്പോള്‍ സ്റ്റീഫന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന അഭ്യൂഹം കളവാണ്. അന്ന് സ്റ്റീഫന്‍ വിദേശത്തായിരുന്നു. സ്വര്‍ണ്ണ കടത്തുമായി ഈ അപകടത്തെ ലിങ്ക് ചെയ്യാനുള്ള തെളിവുകളും സിബിഐയ്ക്ക് കിട്ടിയിട്ടില്ല. പ്രകാശ് തമ്പിയും മറ്റും പറയുന്നതില്‍ അസ്വാഭാവികതയും നുണ പരിശോധനയില്‍ കണ്ടെത്തിയില്ല. ബാലഭാസ്‌ക്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ ദൃക്‌സാക്ഷി എന്നവകാശപ്പെടുന്നയാളാണ് കലാഭവന്‍ സോബി.

ബാലഭാസ്‌കര്‍ സഞ്ചരിച്ച നീല ഇന്നോവ വന്നുനില്‍ക്കുന്നതും ഗ്ലാസ് അടിച്ചു തകര്‍ക്കുന്നതും താന്‍ മഞ്ഞ വെളിച്ചത്തില്‍ കണ്ടുവെന്ന് നേരത്തെ മരണമൊഴിയെന്ന തരത്തില്‍ സോബി റിക്കോര്‍ഡ് ചെയ്ത വീഡിയോയിലും ആരോപിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് മറ്റൊരു ഇന്നോവ വന്നുനിന്നുവെന്നും അന്ന് സോബി വെളിപ്പെടുത്തിയിരുന്നു. അപകടസ്ഥലത്തുവെച്ച് താന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായപ്പോള്‍ മാധ്യമങ്ങളില്‍ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് താന്‍ സരിത്തിനെ ഓര്‍മ്മിച്ചെടുതെന്നും സോബി പറഞ്ഞിരുന്നു. ഇതെല്ലാം സിബിഐയോടും സോബി ആവര്‍ത്തിച്ചു. ഇതൊന്നും തെളിഞ്ഞില്ല.

ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം എങ്ങുമെത്തിയില്ല. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ സംഘത്തില്‍ മുന്‍ മാനേജര്‍ ഉള്‍പ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ഇതില്‍ കാര്യമില്ലെന്നാണ് സിബിഐയും പ്രാഥമികമായി വിലയിരുത്തുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....