പത്തനംതിട്ട എഴുമറ്റൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫ് വാര്‍ഡുതല യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. പഞ്ചായത്ത് തല സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.സ്ഥാനാര്‍ഥി പട്ടിക ചോദ്യം ചെയ്തയാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. അതിനിടെ, സിപിഎം പുറത്താക്കിയ വനിത നേതാവിനെ പണം വങ്ങി സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്. തിരുവനന്തപുരം ഡിസിസിക്കെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ ലീലാമ്മ ഐസക്കാണ് രംഗത്തെത്തിയിരിക്കുന്നത്. വിഭാഗീയതയെത്തുടര്‍ന്ന് സിപിഎം പുറത്താക്കിയ വനിത നേതാവിനെ മത്സരിപ്പിക്കുന്നതിനായി ഡിസിസി നേതാക്കള്‍ പണം കൈപ്പറ്റിയെന്നാണ് ആരോപണം.
നന്ദന്‍കോട് വാര്‍ഡില്‍ മത്സരിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലീലാമ്മ ഐസക് പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. നന്ദന്‍കോട് വാര്‍ഡില്‍ തന്നെ മത്സരിപ്പിക്കാമെന്ന് നേരത്തെ ധാരണയായതായിരുന്നെന്നും എന്നാല്‍ സിപിഐഎം പുറത്താക്കിയ ആളില്‍നിന്നും പണം വാങ്ങി സിറ്റ് മറിച്ചെന്നാണ് ലീലാമ്മ ആരോപിക്കുന്നത്. 'ഇത് പേയ്മെന്റ് സീറ്റ് തന്നെയാണ്. പാര്‍ട്ടിയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച ഒരാള്‍ക്ക് സീറ്റ് നല്‍കണമെങ്കില്‍ അത് പേയ്മെന്റ് സീറ്റല്ലാതെ മറ്റൊന്നുമല്ല. 17 വര്‍ഷമായി പാര്‍ട്ടുക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. എന്റെ സമയവും സമ്പത്തും പാര്‍ട്ടിക്കുവേണ്ടി ഞാന്‍ കളഞ്ഞു. അങ്ങനെയുള്ള എന്നെ തള്ളിയാണ് മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയിരിക്കുന്നത്', ലീലാമ്മ പറഞ്ഞു.
2010ലെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ആരോപണ വിധേയായ വനിത നേതാവിനെ ലീലാമ്മ പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നേതാക്കളാണെന്നും പേര് താന്‍ ഈ ഘട്ടത്തില്‍ പുറത്തുപറയുന്നില്ലെന്നും ലീലാമ്മ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....