കിഫ്ബിക്കെതിരായി കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ബി ജെ പി യും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിൽകിയ റിട്ട് ഹർജി എന്ന് മന്ത്രി തോമസ് ഐസക്. രാമനിലയത്തിലെ ചർച്ചയ്‌ക്ക് ശേഷമാണ് ഈ ഹർജി നൽകിയത്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരൊക്കെ ചർച്ചയിൽ പങ്കെടുത്തു എന്നത് അറിയാം. കിഫ് ബി വായ്‌പ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസും യുഡിഎഫും കരുതുന്നുണ്ടോ?. പ്രതിപക്ഷ നേതാവ് മറുപടി പറയണം.
സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നു ഫെഡറൽ സംവിധാനം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാന വികസനത്തിനെതിരെയുള്ള നീക്കം കിഫ്‌ബി വായ്‌പകൾ ഭരണഘടനാ വിരുദ്ധമാണെന്ന് വരുത്തി തീർക്കാനാണ് സിഎജി കരട് റിപ്പോർട്ടിലൂടെ ലക്ഷ്യമാക്കുന്നത്. കേരളത്തിന്റെ കോർപറേറ്റ് ബോഡിക്ക് മാത്രം ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നത് സംസ്ഥാനത്തിന്റെ അധികാരം കവരുന്നതിന് തുല്യമാണ്. എന്താണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിന് കാരണമെന്ന് വ്യക്തമാക്കണം.
സിഎജി നടത്തിയ പരിശോധനയിൽ ഒരു അതൃപ്‌തിയും ഉണ്ടായിരുന്നില്ല. എല്ലാ സംശയവും ദൂരീകരിച്ചിരുന്നു. ഓഡിറ്റ് വേളയിൽ ഒരിക്കൽ പോലും ചോദിക്കാത്ത എജി പിന്നീട് കരട് റിപ്പോർട്ടിൽ ചോദിക്കുന്നു. ഇത് ഗൗരവകരമായ പ്രശ്‌നമാണ്.
കിഫ് ബി വായ്‌പകൾ ഓഫ് ബജറ്റ് വായ്‌പകൾ എന്ന് പറയുന്നത് അസംബന്ധമാണ്. നിയമസഭാ സമിതിക്ക് ഇ ഡി മറുപടി നൽകി.നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ല. അന്വേഷണത്തിൻ്റെ ഭാഗമായി ഫയലുകൾ വിളിച്ചു വരുത്താൻ അധികാരമുണ്ട്. ഒരു ഭാവി ബാധ്യതയും കിഫ്‌ബിക്ക് ഇല്ല. കിഫ്‌ബി ഉപയോഗിച്ച് വായ്‌പ യുഡിഎഫും എടുത്തിട്ടുണ്ട്. എജിക്ക് മറുപടിയും നൽകിയിട്ടുണ്ട്.
എങ്ങനെ കേരള വികസനം നടപ്പാകും എന്നാണ് പ്രതിപക്ഷം പറയുന്നത്. തുടങ്ങിയ വികസന പദ്ധതികൾ തകർക്കുകയാണ് പ്രതിപക്ഷ ശ്രമം. ഇതിന് ബിജെപിയെ കൂട്ടുപിടിക്കുന്നു. ഇതിൽ പ്രതിപക്ഷം മറുപടി പറയണം. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ആർക്കൊക്കെയാണ് സിഎജിയുമായി ബന്ധം എന്നൊക്കെ അറിയാം. ഇഡിയുടെ ചുവട് പിടിച്ചുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കും.ഇത് അസാധാരണ സാഹചര്യമാണ്. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ഇത്തരം സമീപനം ഉണ്ടാകുന്നത് അംഗീകരിക്കാൻ സാധിക്കില്ല ‐ ഐസക് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....