രാജ്യത്തെ കൊവിഡ് കേസുകൾ 87.73 ലക്ഷത്തിലേറെയായി. അവസാന 24 മണിക്കൂറിൽ 44,684 പേർക്കാണു രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ വ്യക്തമാക്കി. 81.63 ലക്ഷത്തിലേറെ പേർ ഇതുവരെ രോഗമുക്തരായി. റിക്കവറി നിരക്ക് 93.04 ശതമാനമായി ഉയർന്നിട്ടുണ്ട്. 520 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണസംഖ്യ 1,29,188 ആയി. മരണനിരക്ക് 1.47 ശതമാനമാണ്.
രാജ്യത്ത് ഇപ്പോൾ കൊവിഡ് ചികിത്സയിലുള്ളത് 4,80,719 പേരാണ്. മൊത്തം കേസ് ലോഡിന്‍റെ 5.48 ശതമാനമാണിത്. 9.29 ലക്ഷത്തിലേറെ സാംപിളുകൾ വെള്ളിയാഴ്ച രാജ്യത്തു പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.
ഉത്സവ സീസണിൽ രോഗവ്യാപനം അതിരൂക്ഷമായ ഡൽഹിയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 7,802 പേർക്കാണ്. 91 പേർ കൂടി 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്തു മരിച്ചു. ഡൽഹിയിലെ ഇതുവരെയുള്ള മരണസംഖ്യ 7,423 ആയിട്ടുണ്ട്. 13.80 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഡൽഹിയിലുണ്ട്. ബുധനാഴ്ച 8,593 കേസുകൾ സ്ഥിരീകരിച്ച് പ്രതിദിന വർധനയിലെ റെക്കോഡ് സൃഷ്ടിച്ചിരുന്നു ഡൽഹി.
കേരളത്തിൽ 5,804 പുതിയ കേസുകളാണ് ഇന്നലെ കണ്ടെത്തിയത്. 26 പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,132 പേർക്ക്. 127 പേരുടെ മരണം കൂടി ഇന്നലെ കണക്കുകളിൽ രേഖപ്പെടുത്തി. 3,835 പേർക്കാണ് ഇന്നലെ പശ്ചിമ ബംഗാളിൽ രോഗം സ്ഥിരീകരിച്ചത്. 51 പേർ ഒരു ദിവസത്തിനിടെ മരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....