News Beyond Headlines

02 Saturday
May

ലോക് ഡൗൺ ഇല്ലെന്നു ട്രംപ്, അടിയന്തര നടപടി വേണമെന്ന് ബൈഡൻ

അമെരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും ദേശീയ ലോക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് നിലവിലുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രോഗവ്യാപനം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ ട്രംപ് ഭര‍ണകൂടം സ്വീകരിക്കണമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ. 

ദേശീയ ലോക് ഡൗൺ പ്രഖ്യാപിച്ചാൽ അതു ജീവിതം ദുരിതമയമാക്കും, സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. പരിഹാരം പ്രശ്നത്തെക്കാൾ മോശമായ അവസ്ഥയുണ്ടാക്കുന്നതാവും- ട്രംപ് പറഞ്ഞു. പ്രമുഖ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ചെറിയ തിരിച്ചടിയേ യുഎസ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ളൂ. തിരിച്ചുവരവ് അതിവേഗത്തിലുമാണ്. കുറച്ചു മാത്രം ഇറങ്ങി വേഗത്തിൽ കയറുകയാണു നമ്മൾ- വൈറ്റ് ഹൗസിൽ അദ്ദേഹം  മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ഒരു കോടിയിലേറെ കൊവിഡ് കേസുകൾ കണ്ടെത്തിക്കഴിഞ്ഞ യുഎസിൽ 2.44 ലക്ഷത്തിലേറെ പേർ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ട്. ആരോഗ്യമുള്ള അമെരിക്കക്കാർ ജോലിക്കു പോകുമ്പോൾ പ്രായമായവരെ സംരക്ഷിക്കാനുള്ള ചെലവ് സർക്കാരിനു വഹിക്കേണ്ടിവരുന്നില്ല. ദേശീയ ലോക് ഡൗൺ പ്രഖ്യാപിച്ചാൽ 5,000 കോടി ഡോളറിന്‍റെ നഷ്ടം ഒരു ദിവസമുണ്ടാകുമെന്നാണു ചില എസ്റ്റിമേറ്റുകളെന്ന് ട്രംപ് പറഞ്ഞു. പതിനായിരക്കണക്കിനു തൊഴിലുകൾ ഓരോ ദിവസവും ഇല്ലാതാവും. ലോക് ഡൗണിനു പോകാതിരിക്കുകയാണ് ഉചിതം- അദ്ദേഹം വിശദീകരിച്ചു. 

ഭാവിയിൽ എന്താവുമെന്ന് അറിയില്ല. ഏതുതരം ഭരണമാണെന്നറിയില്ല. സമയം എല്ലാം പറയുമെന്നു ഞാൻ കരുതുന്നു. എന്നാൽ, ഞാൻ ഒരു കാര്യം പറ‍യാം, ഈ ഭരണകൂടം ദേശീയ ലോക് ഡൗൺ പ്രഖ്യാപിക്കില്ല- ട്രംപ് പറഞ്ഞു.

അതേസമയം, വളരെ ആശങ്കാജനകമാണ് രാജ്യത്തെ സാഹചര്യമെന്ന് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം. ബൈഡന്‍റെ കൊവിഡ് പ്രതിരോധ ഉപദേശക സംഘത്തെ നയിക്കുന്ന ഡോ. വിവേക് മൂർത്തി, ഡോ. ഡേവിഡ് കെസ് ലർ, ഡോ. മാർസെല്ല നുനെസ് സ്മിത്ത്  എന്നിവർ യുഎസിലെ ഇപ്പോഴത്തെ സാഹചര്യം ബൈഡനു വിശദീകരിച്ചു കൊടുത്തു. 

രാജ്യവ്യാപകമായി വാക്സിനേഷൻ നൽകാൻ ഇനിയും മാസങ്ങളെടുക്കും. അതു മുന്നിൽക്കണ്ട് ഉടൻ രോഗ പ്രതിരോധ നടപടികൾ ട്രംപ് ഭര‍ണകൂടം സ്വീകരിക്കണം. നിയുക്ത പ്രസിഡന്‍റ് എന്ന നിലയിൽ തനിക്ക് ജനുവരിയിലേ സ്ഥാനമേൽക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് വേണ്ട സമയത്ത് ഉചിതമായ നടപടികൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....