തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ചെലവു പരിശോധിക്കാൻ നിരീക്ഷകരുണ്ട് . നിരീക്ഷകരുടെ നിയമന നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. ദൈനംദിന കണക്കുകൾ പരിശോധിക്കുകയും ചെലവുകൾ അതതിടങ്ങളിൽ വിലയിരുത്തുകയുമാണു ചെയ്യുക.
സ്ഥാനാർഥികൾക്കു വേണ്ടി ഗുണകാംകക്ഷികളോ രാഷ്ടീയപാർട്ടികളോ ചെലവാക്കുന്ന തുകയും വരണാധികാരിയെ അറിയിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ചെലവു ചെയ്ത ആളോ രാഷ്ട്രീയപാർട്ടിയോ എന്തിനു വേണ്ടി എന്നു ചെലവാക്കി എന്നതു സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർഥി സൂക്ഷിക്കണം. തർക്കമുണ്ടായാൽ ഇതു ഹാജരാക്കണം. അല്ലെങ്കിൽ അതും സ്ഥാനാർഥിയുടെ ചെലവായി കണക്കാക്കും.
സ്ഥാനാർഥിയോ ഏജന്റോ സ്ഥാനാർഥിക്കു വേണ്ടി മറ്റാരെങ്കിലുമോ നാമനിർദേശപത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെയുള്ള തീയതികളിൽ ചെലവാക്കുന്ന തുകയാണു കണക്കാക്കുക. ബാനർ, ചുവരെഴുത്ത്, അച്ചടി, നോട്ടിസ്, ബാനർ, കമാനം, യാത്ര, തപാൽ, ദൃശ്യ ശ്രവ്യമാധ്യമങ്ങൾ, ഉച്ചഭാഷിണി, യോഗം, വാഹനവാടക തുടങ്ങിയവ ചെലവിൽ ഉൾപ്പെടും. എല്ലാ ചെലവുകൾക്കും ബിൽ അല്ലെങ്കിൽ വൗച്ചറിന്റെ പകർപ്പു നൽകണം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം കണക്കു സമർപ്പിക്കണം. സോഷ്യമീഡിയ ചെലവുകൾ എങ്ങനെ കണക്കാക്കും എന്നത് സംബന്ധിച്ച് സ്ഥാനാർത്ഥികൾക്ക് ആശങ്കയുണ്ട്.
ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്കിലെ സ്ഥാനാർഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിലെ സ്ഥാനാർഥികൾ കലക്ടർക്കുമാണു കണക്കു നൽകേണ്ടത്. ഇപ്രകാരം സമർപ്പിക്കുന്ന കണക്കുകൾ പരിശോധിക്കാൻ 5 രൂപ ഫീസ് നൽകുന്ന ആർക്കും അർഹതയുണ്ടാകും. 25 രൂപ ഫീസ് നൽകുന്നവർക്ക് കണക്കിന്റെ ഭാഗികമായോ പൂർണമായോ പകർപ്പും നൽകും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....