മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി പൊലീസ് ഏറ്റെടുത്തു. ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ക്ക് പൊലീസ് പള്ളിയുടെ ഭരണ നിയന്ത്രണം കൈമാറി. യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം മറികടന്നായിരുന്നു പൊലീസ് നടപടി. യാക്കോബായ സഭയുടെ കൈവശമിരുന്ന മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളിയാണ് പൊലീസ് ഏറ്റെടുത്തത്. പള്ളിയുടെ ഭരണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതോടെയാണ് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ച് പളളി ഏറ്റെടുത്ത് കൈമാറിയത്. പുലര്‍ച്ചെ മുതല്‍ യാക്കോബായ സഭാംഗങ്ങള്‍ പള്ളിയില്‍ തമ്പടിച്ചിരുന്നു. പൊലീസ് നടപടി ആരംഭിച്ചതോടെ യാക്കോബായ സഭാംഗങ്ങള്‍ പ്രതിഷേധിച്ചു. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. ഓര്‍ത്തഡോക്സ് വൈദികനടക്കമുള്ള സംഘം പള്ളയില്‍ പ്രവേശിച്ചു. വിധി നടപ്പായതില്‍ സന്തോമുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ ഇറക്കിവിട്ട് ഓര്‍ത്തഡോക്സ് സഭ പള്ളി പിടിച്ചത് അനീതിയെന്ന് യാക്കോബായ സഭ പ്രതികരിച്ചു. കോതമംഗലം അടക്കമുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ സാവകാശം തേടിയതിന് പിന്നാലെയാണ് മുടവൂരില്‍ കോടതി വിധി നടപ്പായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....