കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പീഡന കേസുമുതല്‍ കള്ളപ്പണ കേസുവരെ കോണ്‍ഗ്രസിലെ വിവിധ നേതാക്കള്‍ക്ക് എതിരെ പൊലീസിനും മറ്റ് ഏജന്‍സികള്‍ക്കും മുന്നിലുള്ളത് അവരെ കുടുക്കാന്‍ വേണ്ടതിലേറെ ആയുധങ്ങള്‍ അതിലുണ്ടെന്നാണ് വിവരം.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കാനുള്ള നീക്കത്തിന് ചെന്നിത്തല കുടപിടിച്ചപ്പോള്‍ രണ്ടു കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് പൊലീസ്. രാഷ്ട്രീയം എന്ന് പറഞ്ഞ് പ്രതിരോധിക്കാമെങ്കിലും ഈ കേസുകളില്‍ 98 ശതമാനവും തെളിവ് ലഭിച്ചുവെന്ന് പൊലീസ് പറയുന്നു.
തെളിവുകള്‍ ശേഖരിച്ച് അറസ്റ്റിന് രാഷ്ട്രീയ അനുമതിമാത്രമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടിയിരുന്നത്.
അത് ലഭിച്ചു എന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ കേസ് അറസ്റ്റ് തെളിയിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എ.പി. അനില്‍കുമാറിന് എതിരായ കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവര്‍ക്ക് എതിരായ കേസുകളുടെ അവസ്ഥയും വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്.
ബലാത്സംഗ പരാതിയിലാണ് മൊഴി രേഖപ്പെടുത്തലും തെളിവു ശേഖരിക്കലും നടക്കുന്നത്. പീഡന പരാതിയില്‍ 7 കേസുകളാണ് നിലവിലുള്ളത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നല്‍കിയ ബലാല്‍സംഗം പരാതികളിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ , പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു പരാതി.
ബലാത്സംഗ പരാതിയില്‍ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും സര്‍ക്കാരിനെ അറിയിച്ചു .
ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചത്. പിന്നെ ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിച്ചത്.. അതിനാല്‍ നടപളികലേക്ക് നീങ്ങിയാല്‍ നിയമപരമായ കുടുക്കാവും
മുതിര്‍ന്ന നേതാക്കളെ ബലാത്സംഗ കേസില്‍ അറസ്റ്റു ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസിലെ പ്രമുഖര്‍. അതിന് തുനിഞ്ഞാല്‍ അത് തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നാല്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേക്കും.
ഇടക്കാലം കൊണ്ട് ഈ ബലാത്സംഗ കേസില്‍ എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കി ഓരോ കേസും ഓരോ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് അറിസ്റ്റിനുവേണ്ട കാര്യങ്ങള്‍ ശേഖരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാനാണ് ആലോചന.
ബാര്‍ കോഴയിലും അന്വേഷണം നടക്കുന്നുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ സംശയ നിഴലിലാണ്. പിടി തോമസ് എംഎല്‍എയ്ക്കെതിരെ കള്ളപ്പണ പരാതിയും ചര്‍ച്ചയാക്കുന്നുണ്ട്.
ഈ കേസുകളില്‍ ലോട്ടറി അടിക്കുന്ന മറ്റൊരു കൂട്ടര്‍ ഉണ്ട്. മുല്ലപ്പള്ളി, വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ . അവര്‍ അതുകൊണ്ട് കളി കണ്ടിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....