തിരുവനന്തപുരം: ആയുഷ് മിഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനാചരണം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നാച്ചുറോപ്പതി ദിനത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ആരോഗ്യ-കുടുംബക്ഷേമ ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ . രാജന്‍ ഖോബ്രഗഡെ ഉദ്ഘാടനം ചെയ്തു. പ്രകൃതിജീവനം ജനങ്ങളിലെത്തിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും വരുന്ന ഒരുവര്‍ഷക്കാലത്തിനുള്ളില്‍ പ്രകൃതി ചികിത്സയുടെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ജീവിത ശൈലി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഡോ. രാജന്‍ ഖോബ്രഗടെ അഭിപ്രായപ്പെട്ടു.
ആരോഗ്യകരമായ ജീവിതത്തിനു ദിനചര്യയുടെയും ഋതു ചര്യയുടെയും പ്രാധാന്യത്തെ കുറിച്ച് വെബിനാറില്‍ അധ്യക്ഷത വഹിച്ച ആയുഷ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് സംസാരിച്ചു. ജീവിതശൈലീരോഗങ്ങളുടെ ബാഹുല്യം മാറിയ ജീവിത സാഹചര്യങ്ങള്‍ മൂലമാണെന്നും ജീവിതശൈലി ക്രമീകരണത്തിന് നാച്ചുറോപ്പതി യുടെ സിദ്ധാന്തങ്ങള്‍ അനുയോജ്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഈ വര്‍ഷത്തെ പ്രമേയമായ 'പ്രകൃതി ജീവനത്തിലൂടെ ജീവശക്തിയെ പോഷിപ്പിക്കുക ' എന്ന വിഷയത്തെ ആസ്പദമാക്കി വര്‍ക്കല യോഗ & നേച്ചര്‍ ക്യൂര്‍ ആശുപത്രി മുന്‍ സീനിയര്‍ സെപ്ഷ്യലിസ്റ്റ് ഡോ.ജയകുമാര്‍ നാച്ചുറോപതി ദിന പ്രഭാഷണം നടത്തി. ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. വിജയാംബിക എം. എന്‍ , ഭാരതീയ ചികിത്സ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ഡോ. സിന്ധു.എല്‍ ,ഭാരതീയ ചികിത്സ വകുപ്പ് ഡയരക്ടര്‍ ഡോ. പ്രിയാ. കെ. എസ്, നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷൈജു. കെ. എസ് എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....