പ്രവാസ ജീവിതത്തിനിടയില്‍ കിട്ടാക്കനിയായി മാറിയ കന്നിവോട്ട് മകള്‍ക്കൊപ്പം 64 മത്തെ വയസില്‍ രേഖപ്പെടുത്താനൊരുങ്ങുകയാണ് രാജന്‍.ചെക്യാട് ഉമ്മത്തൂര്‍ സ്വദേശി തിരുമ്പല്‍ രാജന്‍ ആണ് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ഒരുങ്ങുന്നത്.20 മത്തെ വയസില്‍ 1977 ല്‍ ജീവിത പ്രാരാബ്ദങ്ങളുമായി മസ്‌ക്കത്തിലെത്തിയ രാജന് വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടായിരുന്നിട്ടും വിദേശത്തായതിനാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. നാട്ടിലായിരുന്നപ്പോള്‍ പ്രവാസി എന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിനിരത്തലും സംഭവിച്ചപ്പോള്‍ ആദ്യ വോട്ടിന് 64 വയസ് വരെ കാത്തിരിക്കേണ്ടിയും വന്നു.2018 ല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസക്കാരനായതോടെയാണ് വോട്ടിംഗിന് അവസരം ലഭിച്ചത്.കഴിഞ്ഞ ദിവസം ചെക്യാട് പഞ്ചായത്തിലെത്തി അന്വേഷിച്ചപ്പോഴാണ് ഇത്തവണ വോട്ട് ഉള്ളതായി അറിഞ്ഞതും വോട്ട് രേഖപ്പെടുത്തണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചതെന്നും രാജന്‍ പറഞ്ഞു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പാര്‍ട്ടിക്കാണ് തന്റെ ആദ്യ വോട്ടെന്നും രാജന്‍ പറയുന്നു. മകളും എം ബി എ വിദ്യാര്‍ത്ഥിനിയുമായ അശ്വനിക്കും ഇത്തവണ ആദ്യ വോട്ടാണ്. അച്ഛനൊനൊപ്പം ആദ്യ വോട്ട് ചെയ്യാമെന്ന സന്തോഷത്തിലാണ് അശ്വതിയും.ചെക്യാട് പഞ്ചായത്തിലെ 14 വാര്‍ഡിലാണ് ഇരുവര്‍ക്കും വോട്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച രാജന്‍ തൂണേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഫാന്‍സി കട നടത്തുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....