സിനിമാ സ്റ്റൈലില്‍ ബ്രിട്ടീഷ് പൊലീസിനെ ഞെട്ടിച്ച് വന്‍ കൊള്ള. ഐഫോണ്‍ മുതല്‍ ആപ്പില്‍ വാച്ചുകള്‍ വരെയുളള 6.6 മില്യണ്‍ ഡോളര്‍(ഏകദേശം 48,98,17,020 രൂപ) വിലവരുന്ന ആപ്പിള്‍ ഉല്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. നവംബര്‍ പത്തിന് ഇംഗ്ലണ്ടിലാണ് സംഭവം.
നോര്‍ത്താംപ്റ്റണ്‍ഷയറിലെ എംവണ്‍ മോട്ടോര്‍വേയിലാണ് സംഭവം. ആപ്പിള്‍ ഉല്പന്നങ്ങളുമായി വരികയായിരുന്ന ട്രക്കിനെ ഉന്നംവെച്ച മോഷ്ടാക്കള്‍ ഡ്രൈവറേയും സുരക്ഷാജീനക്കാരനേയും കെട്ടി ഹൈവേയില്‍ തള്ളി ട്രക്കുമായി കടന്നുകളയുകയായിരുന്നു. ട്രക്കിനെ തൊട്ടടുത്തുളള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ച ശേഷം ഉല്പന്നങ്ങള്‍ മറ്റൊരു ട്രക്കിലേക്ക് മാറ്റി ലട്ടര്‍വര്‍ത്തിലെ മറ്റൊരു നഗരത്തിലെത്തിച്ച ശേഷം വീണ്ടും മോഷ്ടാക്കള്‍ വാഹനം മാറ്റി.
കൊളളക്കായി ഇവര്‍ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. ഡ്രൈവറേയും സുരക്ഷാജീവനക്കാരനേയും ഉപദ്രവിച്ചിട്ടില്ല. ഇരുവരുടേയും കൈകാലുകള്‍ കെട്ടാനുളള ശ്രമത്തിനിടയില്‍ ഇരുവര്‍ക്കും നേരിയ തോതില്‍ പരിക്കേറ്റു. എന്നാല്‍ സംഭവത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തിലാണ് ഇരുവരും.
മോഷ്ടാക്കളെ പിടികൂടാന്‍ ജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നവംബര്‍ പത്തിന് രാത്രി ഏഴിനും എട്ടിനും ഇടയില്‍ ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ ശ്രദ്ധിച്ചിട്ടുളളവരോ, വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുളളവരോ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ അസ്വാഭാവിക സാഹചര്യങ്ങളില്‍ ആപ്പിള്‍ ഉല്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുളളവരോ, വിലകുറച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുളളവരോ ഉണ്ടെങ്കില്‍ പൊലീസുമായി ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....