News Beyond Headlines

28 Tuesday
April

മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തിയത് കാണാതായ 56 കുട്ടികളെ; താരമായി സീമ

മൂന്നുമാസത്തിനുള്ളില്‍ കാണാതായ 56 കുട്ടികളെ രക്ഷപ്പെടുത്തി ഡല്‍ഹിയിലെ വനിതാ കോണ്‍സ്റ്റബിള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സീമ ധാക്കയെ തേടി പ്രമോഷനെത്താനുള്ള കാരണമായതും കാണാതായ കുട്ടികളെ തെരഞ്ഞ് പിടിക്കുന്നതിലെ ഈ കഴിവാണ്. കാണാതായ കുട്ടികളെ കണ്ടെത്താന്‍ എത്ര പ്രയത്‌നിക്കാന്‍ പോലും മടിയില്ലാത്ത മനോഭാവമാണ് ഈ പൊലീസ് കോണ്‍സ്റ്റബിളിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.പതിനാല് വയസില്‍ താഴെയുള്ള 56 കുട്ടികളെയാണ് മൂന്നുമാസത്തെ ഇടവേളയില്‍ സീമ കണ്ടെത്തി വീട്ടുകാരുടെ പക്കലെത്തിച്ചത്. ഡല്‍ഹിയില്‍ നിന്ന് കാണാതായ ഏഴുവയസുള്ള കുട്ടിയെ പശ്ചിമ ബംഗാളില്‍ പ്രളയ ബാധിതമായ സ്ഥലത്ത് നിന്നാണ് അടുത്തിടെ സീമ കണ്ടെത്തിയത്. 2006ല്‍ ഡല്‍ഹി പൊലീസിന്റെ ഭാഗമായ സീം ഇതിനോടകം 76 കുട്ടികളെയാണ് കണ്ടെത്തിയത്. അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടറായാണ് സീമയ്ക്ക് പ്രമോഷന്‍ ലഭിച്ചത്.
2013 മുതല്‍ കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളുമാി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുഡ്ഗാവ്, പശ്ചിമ ബംഗാള്‍, നോയിഡ എന്നിവിടങ്ങളിലും സീമ എത്തിയിരുന്നു. ബുധനാഴ്ചയാണ് സീമയ്ക്കുള്ള പ്രമോഷന്‍ ലഭിക്കുന്നത്. പ്രവര്‍ത്തന മികവിന് ഔട്ട് ഓഫ് ടേണ്‍ ആയി പ്രമോഷന്‍ ലഭിക്കുന്ന ഡല്‍ഹിയിലെ ആദ്യ പൊലീസുകാരി കൂടിയാണ് സീമയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഹിണി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സീമയുടെ ഭര്‍ത്താവ്. എട്ട് വയസുള്ള മകനാണ് ഈ പൊലീസ് ദമ്പതികള്‍ക്കുള്ളത്.ഓരോ കുട്ടികളേയും തിരികെ ലഭിക്കുമ്പോഴുള്ള വീട്ടുകാരുടെ സന്തോഷമാണ് തന്റെ ബലമെന്നാണ് സീമ ടൈംസ്ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്ന പൊലീസുകാര്‍ക്ക് പ്രത്യേക പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നതാണെന്ന് ഡല്‍ഹിപൊലീസ് മേധാവി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കാണാതായ 1440 കുട്ടികളെയാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....