റോഡില്‍ തള്ളിയിട്ട് മുഖത്ത് തുപ്പി
പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ മര്‍ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. ചേര്‍ത്തല എരമല്ലൂര്‍ സ്വദേശി ശ്യാംകുമാറിനെയാണ് (32) എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അയ്യപ്പന്‍കാവ് സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.എരമല്ലൂരില്‍ പ്രതിയുടെ വീടിന് സമീപമാണ് യുവതി ഒരുവര്‍ഷം മുന്‍പുവരെ വാടകയ്ക്ക് താമസിച്ചിരുന്നത്. പ്രതി മദ്യപിച്ചെത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ അയ്യപ്പന്‍കാവ് ഭാഗത്തേക്ക് യുവതി താമസം മാറി.
തിങ്കളാഴ്ച രാവിലെ ഏഴിന് യുവതി ഓഫിസിലേക്ക് പോകാനായി അയ്യപ്പന്‍കാവില്‍ ബസ് കാത്ത് നില്‍ക്കെ പ്രതി അവിടെയെത്തി പ്രണയാഭ്യര്‍ഥന നടത്തി. യുവതി നിരസിച്ചതോടെ പ്രകോപിതനായ പ്രതി അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നുവത്രെ. തുടര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. പ്രതി പരാതിക്കാരിയുടെ വീടിന്റെ അടുത്തുതന്നെ ഉണ്ടെന്ന് കണ്ടെത്തിയ പൊലീസ്, തിരച്ചില്‍ നടത്തിയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....