മലയാളികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി നായകനായ 'മാമാങ്കം ' . ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് പ്രാചി തെഹ്ലാന്‍. .ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കൂടിയായ പ്രാചി ഡല്‍ഹിക്കാരിയാണ്.ചരിത്ര സിനിമയിലെ കഥാപാത്രത്തെ മലയാളിത്തത്തോടെ അവതരിപ്പിച്ച പ്രാചി സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ്. തന്നെ സംബന്ധിച്ച് കരിയറില്‍ ഏറെ പ്രത്യേകതയുള്ള 'മാമാങ്ക'ത്തിലെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചിരുന്നു കഥാപാത്രത്തെ അവതരിപ്പിക്കും മുന്‍പ് പ്രാചിക്ക് നല്‍കിയിരുന്ന 'ഉണ്ണിമായ'യുടെ ക്യാരക്ടര്‍ ലുക്ക് ആയിരുന്നു .
'ഉണ്ണിമായയുടെ വേഷത്തിലേക്ക് കയറുന്നതിനുമുന്നേ എന്നെ കാണിച്ച ഉണ്ണിമായയുടെ ക്യാരക്ടര്‍ ലുക്കാണ് ഇടതുള്ളത് .ഞാന്‍ ഉണ്ണിമായയായി മാറിയ ചിത്രം വലതുഭാഗത്തും.' എന്നാണ് പ്രാചി കുറിച്ചിരിക്കുന്നത്. ക്യാരക്ടറിനോട് നൂറു ശതമാനവും നീതി പുലര്‍ത്തിയെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായതെന്നാണ് ആരാധകര്‍ പ്രാചിയോട് പറയുന്നത്. ഹിന്ദിയില്‍ ടെലിവിഷന്‍ താരമായാണ് പ്രാചി സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും നിരന്തരം ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന പ്രാചി അടുത്തിടെ പങ്കുവച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....