ജമ്മു കശ്മീരിലെ നഗ്രോട്ടയില്‍ സൈന്യം തകര്‍ത്തത് പുല്‍വാമ മോഡല്‍ ആക്രമണ പദ്ധതി. നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. ആക്രമണത്തിന് പിന്നില്‍ കുപ്രസിദ്ധ ഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിന്റെ സഹോദരനെന്നും സൈന്യം. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഭീകരര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നും സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഷക്കര്‍ഗഢില്‍ നിന്നാണ് മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുല്‍ റഊഫ് അഷ്ഗര്‍ ചാവേറാക്രമണത്തിന് ഭീകരരെതെരഞ്ഞെടുത്തത്. ഖാസി തരാര്‍ എന്ന ഭീകരനും സഹായത്തിനെത്തി. എന്നാല്‍, ഇവരുടെ ആക്രമണ പദ്ധതി നാല് ഭീകരരെ വധിച്ച് സൈന്യം തകര്‍ത്തു.
വ്യാഴാഴ്ചയാണ് സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനില്‍ നിന്ന് ഇവര്‍ ചാവേറാക്രമണത്തില്‍ പരിശീലനം നേടിയിരുന്നുവെന്നും സൈന്യം പറയുന്നു. കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ ഭാഗത്ത് പരമാവധി ആള്‍നാശമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സാംബ സെക്ടറിലെ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നദീതീര അതിര്‍ത്തി പ്രദേശമാണ് തെരഞ്ഞെടുത്തത്. സാംബയില്‍നിന്ന് കത്വയിലേക്ക് ആറുകിലോമീറ്റര്‍ അകലെയുള്ള ജത്വാളിനടുത്ത് ട്രക്കില്‍ കയറുകയും ചെയ്തു. ഇന്ത്യയിലേക്ക് കയറിയതിന് ശേഷം ഭീകരര്‍ നിരന്തരമായി അഷ്ഗറുമായും മുഹമ്മദ് അസ്ഗര്‍ ഖാന്‍ കശ്മീരിയുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
എന്നാല്‍ പുലര്‍ച്ചെ 4.45ന് ടോള്‍ പ്ലാസയില്‍ ട്രക്ക് തടയുകയും സുരക്ഷാ സൈന്യത്തിന്റെ പരിശോധനയില്‍ ഒളിച്ചിരുന്ന നാല് ഭീകരരെ കണ്ടെത്തുകയും ചെയ്തതോടെ പദ്ധതി പാളി. ഒളിച്ചിരുന്നവരെ കണ്ടെത്തിയതോടെ ഭീകരര്‍ മുദ്രാവാക്യം വിളിച്ചതായും സൈനിക വൃത്തങ്ങള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിരുന്നു. ജമ്മു കശ്മീരില്‍ ലോക്കല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആക്രമണത്തിന് മുതിര്‍ന്ന ജെയ്ഷെ മുഹമ്മദ് നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഭീകരാക്രമണ പദ്ധതി തകര്‍ത്തതില്‍ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....