News Beyond Headlines

02 Saturday
May

സമീക്ഷ സർഗ വേദി നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം പുരോഗമിക്കുന്നു. മുതിർന്നവർക്കായിനാടൻപാട്ട് മത്സരം പ്രഖ്യാപിച്ച് സർഗവേദി മുന്നോട്ട്

കോവിഡ് മൂലമുണ്ടായ ലോക് ഡൗൺ സമയത്ത് കുട്ടികളെ കർമ്മോത്സുകരാക്കുന്നതിനും അവരെ സോഷ്യൽ മീഡിയായിൽ നിന്നും ഓൺലൈൻ ഗെയിമുകളിൽ നിന്നും അല്പം വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യവുമായി സമീക്ഷ സർഗവേദി നടത്തിയ ചിത്രരചന, ചലച്ചിത്ര ഗാനം, നൃത്തം , പ്രസംഗം മത്സരങ്ങളെ ആവേശത്തോടു കൂടി സ്വീകരിച്ച യു കെയിലെ മലയാളികൾക്ക് സമീക്ഷ സർഗവേദി ആദ്യമായി നന്ദി പറയുന്നു. മത്സരങ്ങളുടെ നിലവാരം കൊണ്ടും പങ്കെടുത്തവരുടെ എണ്ണം കൊണ്ടും മത്സരങ്ങൾ എല്ലാം ശ്രദ്ധേയമായി. അവസാനം നടത്തിയ ഇംഗ്ലീഷിലുള്ള പ്രസംഗ മത്സരം മലയാളികളോടൊപ്പം മറ്റ് ഇൻഡ്യക്കാരെയും ഇംഗ്ലീഷുകാരെയും ഒരു പോലെ അദ്ഭുതപ്പെടുത്തി. സമീക്ഷ സർഗവേദി പ്രാഥമീകമായി ഷോർട്ട് ലിസ്റ്റ് ചെയ്ത് വിധികർത്താക്കൾക്ക് അയച്ചുകൊടുത്ത എൻട്രികളിൽ, പ്രശസ്തരും പ്രഗത്ഭരുമായ വിധികർത്താക്കൾ മൂന്നു എൻട്രികൾ വീതം ഓരോ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്തത്, സമീക്ഷ ഫേസ്ബുക്കിലൂടെ വോട്ടിനിട്ടപ്പോൾ മത്സരത്തിൻ്റെ ആവേശം ഉച്ചസ്ഥായിയിലായി. മത്സരങ്ങൾക്ക് അവസാന വിധി പറഞ്ഞത് വിധികർത്താക്കൾ നല്കിയ മാർക്കിന് 90 ശതമാനവും സോഷ്യൽ വോട്ടിംഗിന് 10 ശതമാനവും വെയ്റ്റേജ്. നല്കികൊണ്ടാണ് എന്നതു ശരിയായ തിരഞ്ഞെടുപ്പിന് ഉതകി. സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലെ വിജയികളെ സമീക്ഷ യു കെ യുടെ ഒക്ടോബർ മാസത്തിൽ വെർച്ച്വൽ ആയി നടന്ന ദേശീയ സമ്മേളനത്തിൽ അഭിനന്ദിച്ചു: ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റ് സ്പോൺസേർഡ് സമ്മാനങ്ങളും നൽകാൻ വിവിധ സമീക്ഷ ബ്രാഞ്ചുകൾക്ക് അയച്ചുകൊടുത്തു എങ്കിലും ലോക് ഡൗൺ മൂലം മാഞ്ചസ്റ്റർ ഒഴികെയുള്ള ബ്രാഞ്ചുകൾക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ചില മാതാപിതാക്കളുടെ നിർദ്ദേശമനുസരിച്ച് സമ്മാനങ്ങൾ അവർക്ക് പോസ്റ്റിൽ അയച്ചു കൊടുത്തിട്ടുണ്ട്. ബാക്കി കുട്ടികളുടെ സമ്മാനങ്ങൾ ബ്രാഞ്ച് ഭാരവാഹികളുടെ
കയ്യിൽ എത്തിച്ചിട്ടുണ്ട്. ലോക് ഡൗൺ തീരുന്ന മുറക്ക് അത് ബ്രാഞ്ച് അധികൃതർ വിജയികൾക്ക് നല്കുന്നതാണ്. മാഞ്ചസ്റ്റർ ബ്രാഞ്ച് അവരുടെ സമ്മാനങ്ങൾ ലോക് ഡൗണിനു മുൻപ് തന്നെ വിജയികളായ കുട്ടികളുടെ വീട്ടിലെത്തി വിതരണം പൂർത്തീകരിച്ചു. സമ്മാന വിതരണത്തിനു പോയ സമീക്ഷ പ്രവർത്തകരെ കുട്ടികളും മാതാപിതാക്കളും വളരെ ആവേശത്തോടു കൂടിയാണ് സ്വീകരിച്ചത്. വിജയികളോടൊപ്പം പങ്കെടുത്ത എല്ലാ കുട്ടികളെയും സമീക്ഷ സർഗവേദി അഭിനന്ദിക്കുകയും അവരെ അതിനായി തയ്യാറാക്കിയ രക്ഷകർത്താക്കളോടും പരിശീലകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇതു വരെ കുട്ടികളുടെ മത്സരങ്ങൾ നടത്തിയിരുന്ന സമീക്ഷ സർഗവേദി നിർണ്ണായകമായ ഒരു ചുവടുമാറ്റം നടത്തുകയാണ്. പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവർക്കായി കേരളത്തിൻ്റെ തനതു കലയായ നാടൻ പാട്ടു മത്സരവുമായി ആകർഷകങ്ങളായ സമ്മാനങ്ങൾ പ്രഖ്യാപിച്ച് സമീക്ഷ സർഗവേദി എത്തുന്നു. അതു കൊണ്ടു തന്നെ മത്സരങ്ങളുടെ ചൂരും ചൂടും ഇരട്ടിയായാൽ ആദ്ഭുതപ്പെടേണ്ടതില്ല. ഡിസംബർ ഒന്നു മുതൽ 31 വരെയുള്ള ജനപ്രിയ നാടൻ പാട്ട് മത്സരത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ സർഗവേദി തുടങ്ങിക്കഴിഞ്ഞു. മലയാളിയെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ എല്ലാ നാടൻപാട്ട് കലാകാരൻമാരെയും കലാകാരികളെയും സമീക്ഷ സർഗവേദിയിലൂടെ മറ്റുരക്കുന്നതിന് സർഗവേദി ക്ഷണിക്കുന്നു.

വാർത്ത; ബിജു ഗോപിനാഥ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....