കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കും. ഇന്ന് നടന്ന ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ വൻ വിജയം നേടി.
തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും, അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.
കേരള ബാങ്കിനെതിരെ നിരന്തരം നിഷേധാത്മക സമീപനം സ്വീകരിച്ച യുഡിഎഫിന് വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രമാണ് നേടാനായത്. ഈ ദയനീയ പരാജയം യുഡിഎഫിന് സഹകാരി സമൂഹം നൽകിയ തിരിച്ചടിയായി കണക്കാക്കാം.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നാളെ കേരളം ബാങ്കിന്റെ അധികാരമേൽക്കുന്നതോടെ ഇടതുപക്ഷ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടി സഫലമാവുകയാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന കാൽവയ്പ്പ് കൂടിയാണ് ഇത്.
സംസ്ഥാന സർക്കാരിന്റെയും സഹകാരികളുടെയും നാലു വർഷത്തെ അക്ഷീണ പ്രവർത്തനമാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ അടിസ്ഥാനം. പൊതുമേഖലാ ബാങ്കുകളടക്കം, നിക്ഷേപ സമാഹരണത്തിനുള്ള ഇടംമാത്രമായി കേരളത്തെ കണ്ടു തുടങ്ങിയ കാലം മുതൽ സഹകാരികളുടെ മനസ്സിലുയരാൻ തുടങ്ങിയ ആശയമായിരുന്നു കേരളബാങ്ക്.
2016 ജൂലൈ 20ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം സമീപനരേഖ അംഗീകരിച്ചതോടെയാണ് ബാങ്ക് രൂപീകരണ പ്രക്രിയക്ക് ഔപചാരികമായ തുടക്കമായത്.
പ്രൊഫ. എം എസ് ശ്രീറാം നേതൃത്വത്തിൽ നടന്ന പഠനം, ഈ റിപ്പോർട്ടിൻമേൽ വി ആർ രവീന്ദ്രനാഥ് ചെയർമാനായ കർമസമിതിയുടെ ശുപാർശ, റിസർവ് ബാങ്കിന് അപേക്ഷ സമർപ്പിക്കൽ എന്നിങ്ങനെ തുടരുന്നു സർക്കാരിന്റെ നിരന്തര പ്രയത്നത്തിന്റെ നാൾവഴി. ഈ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ സഹകാരി സമൂഹം അകമഴിഞ്ഞ പിന്തുണയാണ് സർക്കാരിന് നൽകിയത്.
ഇന്ന് നാം കേരള ബാങ്ക് എന്ന ലക്ഷ്യത്തിലെത്തിയത് ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ്. ഒരു വിഭാഗത്തിന്റെ രാഷ്‌ട്രീയ എതിർപ്പ് രണ്ടുവർഷത്തിലേറെ കേരള ബാങ്ക് രൂപീകരണം വൈകിപ്പിച്ചു.
കേവല രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ സംസ്ഥാനത്തിന്റെ പൊതു ആവശ്യത്തെ തല്ലിത്തകർക്കാൻ നിരന്തര ശ്രമമാണ് ഉണ്ടായത്. നിരന്തരം കോടതി കേസുകളിലും കേന്ദ്ര ധനമന്ത്രാലയത്തിനും റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ ധന ഏജൻസികൾക്കും നൽകിയ പരാതികളിലും കേരള ബാങ്ക് രൂപീകരണം നിരന്തരം തടസ്സപ്പെട്ടു.
സംസ്ഥാന സർക്കാർ നിശ്ചയദാർഢ്യത്തോടെ എല്ലാ തടസ്സങ്ങളും നിയമപരമായി നേരിട്ട് കൊണ്ടാണ് ഇന്ന് ആദ്യ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. നാലു വർഷം നീണ്ട നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയാണ് നാളെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി അധികാരമേൽക്കുന്നതോടെ സഫലമാകുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....