News Beyond Headlines

20 Wednesday
May

കോവിഡ് മരണം: സംസ്കാരം ഉറ്റ ബന്ധുക്കൾക്കു നടത്താം : 20 പേർക്ക് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാം

തിരുവനന്തപുരം : കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം അടുത്ത ബന്ധുക്കൾക്കു കാണുന്നതിനും മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തുന്നതിനും ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

മൃതശരീരം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഉറ്റബന്ധുക്കളിൽ ഒരാൾക്കു പ്രവേശനം അനുവദിക്കും. പ്രതീകാത്മകമായ രീതിയിൽ മതപരമായ പുണ്യജലം തളിക്കാനും വെള്ളത്തുണി കൊണ്ടു പുതയ്ക്കാനും ആ ബന്ധുവിനെ അനുവദിക്കും.

മൃതദേഹത്തിൽ സ്പർശിക്കാനോ കുളിപ്പിക്കാനോ അന്ത്യചുംബനം നൽകാനോ അനുവദിക്കില്ല. വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിൽ മൃതദേഹം കാണാം. മോർച്ചറിയിൽ വച്ചും ആവശ്യപ്പെടുന്നെങ്കിൽ അടുത്ത ബന്ധുവിനെ കാണാൻ അനുവദിക്കും.

സംസ്‌കാര സ്ഥലത്തു മൃതദേഹം എത്തിച്ചാൽ ആരോഗ്യ വകുപ്പു ജീവനക്കാരനു മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിപ് തുറന്ന് അടുത്ത ബന്ധുക്കളെ കാണിക്കാം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഈ സമയത്തു മതപരമായ പ്രാർഥനകൾ ചൊല്ലുന്നതും പുണ്യജലം തളിക്കുന്നതും അനുവദിക്കും. ദേഹത്തു സ്പർശിക്കാതെ അന്ത്യകർമങ്ങളും ചെയ്യാം.

മരണകാരണം കോവിഡാണെന്നു സംശയിക്കുന്നതും മരിച്ച നിലയിൽ എത്തിക്കുന്നതുമായ മൃതദേഹങ്ങളിൽ നിന്നു പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ച ശേഷം എത്രയും വേഗം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഉറപ്പു വരുത്തിയവ ഒഴികെയുള്ള മൃതദേഹങ്ങൾ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ചാണു ബന്ധുക്കൾക്കു വിട്ടുകൊടുക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരമാണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

സംസ്കാരച്ചടങ്ങിൽ 20 പേർ

പരമാവധി 20 പേർക്കു സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാം. എല്ലാവരും 2 മീറ്റർ അകലം പാലിക്കണം. 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ളവരും ശ്വാസകോശങ്ങൾക്ക് ഉൾപ്പെടെ രോഗങ്ങളുള്ളവരും പങ്കെടുക്കരുത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....