ഊരാളുങ്കൽ ലേബർ കോപറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ നൽകിയ കരാറുകളിൽ അന്വേഷണം വേണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഊരാളുങ്കൽ ലേബർ സൊസൈറ്റി മുഖ്യമന്ത്രിയുടേയും സിപിഎമ്മിൻ്റേയും മറയായിട്ടാണ് പ്രവർത്തിക്കുന്നതെന്നും സൊസൈറ്റിക്ക് കിട്ടിയ കരാറുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു
കെ.സുരേന്ദ്രന്റെ വാർത്ത സമ്മേളനത്തിന്റെ പൂർണ്ണരൂപം
പിണറായായുടെ അഴിമതി കൂടുതൽ പുറത്തു വരികയാണ്. മുഖ്യമന്ത്രിയുടെ പങ്കാളിത്തം കൂടുതൽ തെളിഞ്ഞു വരികയാണ്. ഐസക്കും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നത്തിൽ സിപിഎം പിണറായിയെ കൈവിടുകയാണ്. മുഖ്യമന്ത്രി എത്രയും വേഗം രാജിവയ്ക്കണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുന്നില്ല. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയാലും സിപിഎം തോൽക്കും എന്നതിനാലാണത്. സിപിഎമ്മിനും മുഖ്യമന്ത്രിയെ വേണ്ടാതായി. അഴിമതിക്കഥകൾ കൂടുതൽ പുറത്തുവരും മുമ്പ് മുഖ്യമന്ത്രി രാജിവെക്കണം.
കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇത്രയും ഭയപ്പെടുന്നത് എന്തിനാണ്. കെഎസ്എഫ്ഇ മാത്രമല്ല കെഎഫ്സിയിലും വലിയ അഴിമതിയാണ് നടക്കുന്നത്. ധനവകുപ്പിന് കീഴിലെ പലവകുപ്പുകളിലും തോമസ് ഐസക് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി ചിട്ടിയിലെ തട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കണം.
പിണറായി വിജയന് വട്ടാണെന്നാണ് വിജിലൻസിനെ വിമർശിച്ചു പറഞ്ഞതിലൂടെ ഐസക്ക് അർത്ഥമാക്കിയത്. ഈ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയും തോമസ് ഐസക്കും അഴിമതിക്കാരാണ്. കിഫ്ബി പണിത സ്കൂളുകൾ തകരാൻ പോകുകയാണ്.
വലിയ അഴിമതിയാണ് നടന്നത്. കള്ളപ്പണം നിക്ഷേപിക്കാനുള്ള മറയാക്കി സഹകരണ ബാങ്കുകളെ പോലെ ഊരാളുങ്കലിനെയും ഈ സർക്കാർ മാറ്റി.
ഐസക്കിൻ്റെ വകുപ്പിലെ പല സ്ഥാപനങ്ങളിലും അഴിമതി നടക്കുന്നുണ്ട് കേരള ലോട്ടറിയിലും പലതരം അഴിമതികൾ നടക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫ് - യുഡിഎഫ് ബന്ധം നിലനിൽക്കുന്നുണ്ട്.
ഇവിടെ ബിജെപിയുടെ മുഖ്യശത്രു സിപിഎമ്മാണ്. യുഡിഎഫ് കേരളത്തിൽ നിർജീവമാണ്. പലയിടത്തും ഇതിനോടകം യുഡിഎഫ് അപ്രസക്തമായി കഴിഞ്ഞു. പിണറായിയും കോടിയേരിയും പ്രചാരണത്തിന് ഇറങ്ങാത്തത് എന്താണ് മാധ്യമങ്ങൾക്ക് വാർത്തയല്ലാത്തത് ?.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....