News Beyond Headlines

21 Thursday
May

പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ ഒന്നിനും രണ്ടിനും

സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 3, 4, 5 തീയതികളിൽ നടത്തും.

നിലവിൽ ലഭ്യമായ ഒഴിവുകൾ കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം.

സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പങ്കെടുക്കാൻ താല്പര്യമുള്ള സ്ഥാപനത്തിന്റെ പേര് ഓൺലൈനായി സെലക്റ്റ് ചെയ്യണം.

രജിസ്റ്റർ ചെയ്യുമ്പോൾ ഓപ്ഷനുകൾ നൽകേണ്ടതില്ല. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) സ്‌പോട്ട് അഡ്മിഷനു വേണ്ടി ഡിസംബർ ഒന്നു മുതൽ രണ്ടു വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ Spot Admission Registration എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

രണ്ടാം സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കില്ല. ഒരാൾക്ക് എത്ര സ്ഥാപനങ്ങൾ വേണമെങ്കിലും സെലക്റ്റ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നല്കുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ സ്ഥാപനത്തിന്റേയും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

ഓരോ സ്ഥാപനത്തിലേക്കും രജിസ്റ്റർ ചെയ്തവരിൽ നിന്നും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും. ഓരോ സ്ഥാപനത്തിലെയും സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിശോധിച്ച് സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം.

ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ നിശ്ചിത പ്രോക്‌സി ഫോം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷാകർത്താവിന്റെയും ഒപ്പോടു കൂടി ഹാജരാക്കണം. അവർ സർട്ടിഫിക്കറ്റ്, ഫീസ് അടച്ച രസീത്, അഡ്മിഷൻ സ്ലിപ്പ് എന്നിവയുടെ പകർപ്പും ഹാജരാക്കണം.

അഡ്മിഷനിൽ പങ്കെടുക്കുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. വിശദ വിവരങ്ങൾക്ക് www.polyadmission.org.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....