തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് അധ്യകന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവച്ചത്.
തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്കാണ് (ടിആര്‍എസ്) മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 131 ഡിവിഷനുകളില്‍ 56 എണ്ണത്തില്‍ ടിആര്‍എസ് വിജയിച്ചു. ബിജെപി 46 സീറ്റും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) 42 സീറ്റും സ്വന്തമാക്കി. കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹൈദരാബാദില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 150 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്ന്ന വിശാല ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍. കഴിഞ്ഞതവണ 99 സീറ്റില്‍ വിജയിച്ച ടിആര്‍എസിനാണ് ശക്തമായ തിരിച്ചടി നേരിടെണ്ടി വന്നത്. എറ്റവും വലിയ ഒറ്റകക്ഷിയായി തുടരാന്‍ സാധിച്ചെങ്കിലും ഭരണം പോലും ലഭിക്കുമോ എന്നതാണ് അവസ്ഥ. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കിയ തന്ത്രം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞതവണ ഉണ്ടായിരുന്ന നാല് സീറ്റില്‍ നിന്ന് പത്തിരട്ടിയിലധികമാണ് ബി.ജെ.പി വളര്‍ന്നത്, വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി പകുതിയോളം സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു.
വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ടിആര്‍എസും എഐഎംഐഎമ്മും മുന്നേറുന്ന കാഴ്ചയാണുണ്ടായത്. കഴിഞ്ഞതവണ 44 അംഗങ്ങളുണ്ടായിരുന്ന എഐഎംഐഎം അതിനോടടുത്ത സംഖ്യയിലെത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഊര്‍ജിതമായ പ്രചാരണം നടത്തിയിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ പോളിംഗ് ശതമാനം വളരെ കുറവായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....