News Beyond Headlines

21 Thursday
May

സ്വകാര്യ ലാബുകൾ കോവിഡ് ടെസ്റ്റിന് അധിക വില ഈടാക്കുന്നു : മലപ്പുറത്ത് വ്യാപക ക്രമക്കേടുകള്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായും സര്‍ക്കാരിലേക്ക് അയക്കുന്ന പൊസിറ്റിവ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ പിഴവ് വരുത്തുന്നതായും ഉള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്വകാര്യ ലാബുകളിലും ആശുപത്രികളിലും മിന്നല്‍ പരിശോധന നടത്തുന്നതിന് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ ലീഗല്‍ മെട്രോളജി തുടങ്ങിയ അംഗങ്ങളെ ചേര്‍ത്ത് സമിതി രൂപീകരിച്ചിരുന്നു.

സ്പെഷല്‍ സ്‌ക്വാഡിന്‍ടെ പരിശോധന ഏറനാട്, തിരൂര്‍ താലൂക്കുകളില്‍ നടന്നു. ഇതു വരെ 12 സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി, പാണ്ടിക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സ്വകാര്യ ആശുപത്രികളും ലാബകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കോവിഡ് ആന്റിജന്‍ ടെസ്റ്റിന് അധിക വില ഈടാക്കിയ പാണ്ടിക്കാടുള്ള സ്വകാര്യ ആശുപത്രിക്ക് 25,000 രൂപ ലീഗല്‍ മെട്രോളജി വകുപ്പ് പിഴ അടപ്പിച്ചു. സ്വകാര്യ ലാബുകളിലും അധിക വില ഈടാക്കുന്നതായി സ്‌ക്വാഡിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ടെസ്റ്റ് റിസള്‍ട്ട് സര്‍ക്കാരിന്റെ ബന്ധപ്പെട്ട പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിലും ചില സ്ഥാപനങ്ങള്‍ പിഴവ് വരുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നടപടിയെടുക്കുവാന്‍ ബന്ധപ്പെട്ട വകുപ്പിലേക്ക് ശുപാര്‍ശ ചെയ്യുന്നതാണ്.

വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും. മലപ്പുറം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഡോ. നിഷിത്. എം.സി, ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍. ആര്‍, സ്റ്റേറ്റ് സെയില്‍ ടാക്സ് ഓഫീസറായ സൂരജ്. ബി.കെ, രാജേഷ്.എം.പി., ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്. ആര്‍.എസ്. തുടങ്ങിയവരുടെ സംഘമാണ് ജില്ലയില്‍ പരിശോധന നടത്തിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....