മൂലമറ്റം : തിരുമ്മുചികിത്സക്കെത്തിയ ആദിവാസി ബാലൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞാര്‍ പൊലീസ് കുടയത്തൂരില്‍ വൈദ്യന്റെ വീട്ടിലെത്തി. വാടകവീട് കേന്ദ്രീകരിച്ചാണ് ഇയാളുടെ ചികിത്സ.
അറക്കുളം ഈട്ടിക്കല്‍ മനോജ് ഷൈലജ ദമ്പതികളുടെ മകന്‍ പതിനാറു വയസ്സുള്ള മഹേഷിനെ ഇന്നലെ രാവിലെയാണ് നാട്ടുവൈദ്യനായ മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെത്തുടര്‍ന്ന വൈദ്യര്‍ പൊലീസിന്റെ നീരീക്ഷണത്തിലാണ്. എങ്കിലും മരണകാരണം വ്യക്തമായാലെ കൂടുതല്‍ നടപടികള്‍ സാധ്യമാകു എന്ന് പൊലീസ് അറിയിച്ചു.
4 മാസം മുന്‍പു മഹേഷ് വീടിനു സമീപം വീണിരുന്നുവത്രെ. ഇതിനുശേഷം കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്നു മഹേഷ് പറഞ്ഞിരുന്നു.
ഇതിന്റെ ചികിത്സകള്‍ക്കായി കഴിഞ്ഞ ദിവസം ആദ്യം മുട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പോയത്. ഡോക്ടര്‍ എക്‌സ്‌റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ എക്സ്റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി വെള്ളിയാഴ്ച ഉച്ചയോടെയാണ് മഹേഷും ബന്ധുക്കളും എത്തിയത്.
തൊട്ടടുത്ത ദിവസം പുലര്‍ച്ചെ നാലോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.വൈദ്യര്‍ തന്നെയാണു മരണവിവരം പൊലീസില്‍ അറിയിച്ചത്.
ഈ സമയത്തു മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....