മഹാരാഷ്ട്ര: കര്‍ഷകരെ തീവ്രവാദികള്‍ എന്ന് അധിക്ഷേപിച്ച ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്ത്. മഹാരാഷ്ട്രയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന ഫഡ്നവീസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കേന്ദ്രത്തില്‍ കര്‍ഷകരെ തീവ്രവാദികളെന്ന് അധിക്ഷേപിക്കുന്നവരാണ് മഹാരാഷ്ട്രയില്‍ അടിയന്തരാവസ്ഥ എന്ന് പറഞ്ഞ് കുറ്റം പറയുന്നത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് അധിക്ഷേപിക്കുന്നവര്‍ക്ക് മനുഷ്യനെന്ന് വിളിക്കപ്പെടാന്‍ പോലും അര്‍ഹതയില്ലെന്ന് ഉദ്ദവ് താക്കറെ ചൂണ്ടികാട്ടി. മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ പോര് ശക്തമാക്കിയിരിക്കുകയാണ് ശിവസേന, സേനക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഏറെകാലം നീണ്ട എന്‍ഡിഎ ബന്ധം കഴിഞ്ഞ തവണ സേന വിച്ഛേദിച്ചത്.
എന്നാല്‍ ഡല്‍ഹിയില്‍ കര്‍ഷകരുടെ സമരം കൊടുമ്പിരി കൊള്ളുകയാണ്, രണ്ടാം ഘട്ടത്തില്‍ ഡല്‍ഹിയിലേക്കുള്ള മുഴുവന്‍ പാതകളും ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം, ഒപ്പം നിരാഹാര സമരവും ടോള്‍ പ്ലാസകള്‍ ഉപരോധിക്കാനും തീരുമാനമുണ്ട്, രാജ്യവ്യാപകമായി ട്രെയിന്‍ തടയാനും കര്‍ഷകര്‍ക്ക് പദ്ധതിയുണ്ട്. കാര്‍ഷിക നിയമത്തിലെ ഭേദഗതികള്‍ മുഴുവനും റദ്ദ് ചെയ്യുന്നത് വരെ സമരം ചെയ്യാനാണ് കര്‍ഷകരുടെ തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....