ഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും രാജസ്ഥാന്‍, കേരളം എന്നിവിടങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിലും പൂര്‍ണ പരാജയം രുചിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട വിമതനേതാക്കളുമായി നേരിട്ട് സംസാരിക്കാന്‍ സോണിയ ഗാന്ധി.നാളെ സോണിയയുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്ത് നല്‍കിയ 23 നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്ത് അയച്ചത്. ഇവരുമായിട്ടാണ് സോണിയ ഗാന്ധി ചര്‍ച്ച നടത്തുക.
കഴിഞ്ഞ വാരം മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് വിമതരുമായി ചര്‍ച്ച നടത്താന്‍ സോണിയ തയാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാഹുല്‍ ഗാന്ധിയുടെ അമ്മ എന്ന നിലയിലല്ല, കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ സോണിയ ഗാന്ധി സംസാരിക്കും എന്നാണ് പ്രതീക്ഷയെന്ന് വിമത നേതാക്കള്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. സോണിയ ഗാന്ധിയുടെ വലംകൈ ആയിരുന്ന അഹമ്മദ് പട്ടേലിന്റെ വിയോഗാനന്തരം നടക്കുന്ന കൂടിക്കാഴ്ചയാണ് ഇതെന്ന പ്രത്യേകത ഈ യോഗത്തിനുണ്ട്.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ശശി തരൂര്‍, എം. വീരപ്പ മൊയ്‌ലി, മനീഷ് തിവാരി, മിലിന്ദ് ദേവ്റ, രേണുക ചൗധരി, ജിതിന്‍ പ്രസാദ, മുകുള്‍ വാസ്നിക്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ തുടങ്ങിയ നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. കത്ത് മാധ്യമങ്ങള്‍ക്ക് കൈമാറിയതോടെ വലിയ വിവാദത്തിന് തുടക്കമായി. ഗാന്ധി കുടുംബത്തെ അനുകൂലിക്കുന്ന നേതാക്കളും നേതൃമാറ്റം ആവശ്യപ്പെട്ടവരും തമ്മില്‍ വാഗ്വാദം ചൂടുപിടിച്ചു.
തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിലെ കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ച സോണിയ ഗാന്ധി നേതൃമാറ്റം ആവശ്യപ്പെട്ടവരെ ഒഴിവാക്കിയതും ശ്രദ്ധേയമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....