News Beyond Headlines

14 Sunday
June

തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയില്‍ ഉലഞ്ഞ യുഡിഎഫ്; കോണ്‍ഗ്രസിനെ നിര്‍ത്തിപ്പൊരിച്ച് ഘടകകക്ഷികള്‍; മുല്ലപ്പള്ളിയെ മാറ്റണമെന്ന് മുസ്ലിം ലീഗ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയില്‍ ഉലഞ്ഞ യുഡിഎഫില്‍ അടിപൊട്ടി തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിനെ നിര്‍ത്തിപ്പൊരിക്കുകയാണ് നിലവില്‍ ഘടകകക്ഷികള്‍. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് മുസ്ലിംലീഗും ആര്‍എസ്പിയും ആവശ്യപ്പെടുന്നത്.ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിനു മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളെ കണ്ടാണ് ലീഗും ആര്‍എസ്പിയും ഇക്കാര്യം ഉന്നയിച്ചത്. ആദ്യം ഹൈക്കമാന്‍ഡിന് കത്തയക്കാനും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കാണാനുമാണ് ലീഗ് നീക്കം. നിലവിലെ സ്ഥിതിയില്‍ ശക്തമായ അമര്‍ഷമുണ്ടെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.നേതൃത്വത്തിന്റെ അനൈക്യമാണ് സമ്പൂര്‍ണ തോല്‍വിയിലേക്ക് നയിച്ചത്. ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല. തോല്‍വി അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തില്‍ എല്ലാ ഘടകകക്ഷികളും തുറന്നടിച്ചു.

ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ നടപടി വേണം.ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് വിനയായി. മലബാറില്‍ മാത്രം ഒതുങ്ങിയ യുഡിഎഫ് ജമാഅത്തെ ഇസ്ലാമി സഖ്യം സംസ്ഥാനത്താകെ ചര്‍ച്ചയാക്കിയത് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ്-- പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയശേഷം കോണ്‍ഗ്രസുകാര്‍ റിബലായി മത്സരിക്കുന്ന രീതിക്കെതിരെയും വിമര്‍ശനമുയര്‍ന്നു.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാത്രമാണ് കോണ്‍ഗ്രസിനെ യോഗത്തില്‍ കടന്നാക്രമിക്കാതിരുന്നത്. ജോസ് കെ മാണി മുന്നണി വിട്ടത് ദോഷമുണ്ടാക്കിയിട്ടില്ലെന്ന് വാദിച്ച മോന്‍സ് ജോസഫ് തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തിയെന്നും വാദിച്ചു.യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ലീഗിന്റെ അധീശത്വം പ്രകടമായി. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനോ മുല്ലപ്പള്ളിയോ ഉമ്മന്‍ചാണ്ടിയോ ഒരക്ഷരം മിണ്ടിയില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആമുഖത്തിനുശേഷം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. പാളിച്ച സംഭവിച്ചതായി സമ്മതിക്കുന്നുവെന്നും തിരുത്തല്‍ വരുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയ തിരിച്ചടിയില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ചു നില്‍ക്കുകയാണ്. കെ മുരളീധരനെയും കെ സുധാകരനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പോസ്റ്റുകളുയര്‍ന്നു.കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ ബിജെപി ഏജന്റാണെന്ന് വിളിച്ചും പോസ്റ്റര്‍ വന്നു. മുല്ലപ്പള്ളി ഒഴിയുന്നതാണ് നല്ലതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചാനലുകളില്‍ പറഞ്ഞു. ദിവസം മൂന്നുനേരം വാര്‍ത്താസമ്മേളനം നടത്തിയാല്‍ മാത്രം രക്ഷപ്പെടില്ലെന്ന് യൂത്തുകോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....