News Beyond Headlines

03 Sunday
May

കോട്ടയത്ത് കോണ്‍ഗ്രസില്‍ അടിപൊട്ടി

ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്് കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ തമ്മിലടി കോട്ടയത്ത് തുടരുന്നു. അന്ന് ആര്‍പ്പുക്കരയിലെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് പഞ്ചാക്കാരനും ഉമ്മന്‍ചാണ്ടിയുടെ ബന്ധവും കെ പി സി സി നേതാവുമായ കുഞ്ഞില്ലമ്പള്ളിയും തമ്മില്‍ കസേര എടുത്തായിരുന്നു അടി എങ്കില്‍ ഇന്നലെ അടിയുടെ പൂരമായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പോരും തമ്മിലടിയും പരാജയശേഷമുള്ള അവലോകന യോഗത്തിലും. പരാജയം അവലോകനം ചെയ്യാന്‍ കഴിഞ്ഞദിവസം കോട്ടയം ഡിസിസിയില്‍ ചേര്‍ന്ന യോഗത്തിനിടെ വാക്കേറ്റമുണ്ടായി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടന്ന യോഗത്തിലുണ്ടായ പൊട്ടിത്തെറികളുടെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസിലെ കൂട്ടക്കുഴപ്പം.

ഈരാറ്റുപേട്ട ബ്ലോക്കിലെ വിഷയം ചര്‍ച്ച ചെയ്യന്നതിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് വാക്കേറ്റത്തിലും കയ്യാം കളിയിലും ഏര്‍പ്പെട്ടത്. ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് ഇല്യാസ് സംസാരിക്കുന്നതിനിടെ ആനന്ദ് പഞ്ഞിക്കാരന്‍ ബഹളം വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഇരാറ്റുപേട്ടയില്‍വച്ച് ജോസഫ് വാഴയ്ക്കനെ തടഞ്ഞിരുന്നു. ഇതിന് കാരണക്കാരന്‍ ഇല്യാസാണെന്ന് പറഞ്ഞാണ് ബഹളം കൂട്ടിയത്. ഇതിനെ ചെറുക്കാന്‍ ഒരുവിഭാഗം രംഗത്തെത്തി. പിന്നീട് കുഞ്ഞ് ഇല്ലമ്പളളിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ബഹളം കൂട്ടിയ ഇരുവിഭാഗത്തിനുമെതിരെ തിരിഞ്ഞപ്പോള്‍ യോഗം പെട്ടെന്ന് അവസനിപ്പിച്ചു നേതാക്കള്‍ കാറില്‍ ഓടിക്കയറി.

ജില്ലയിലെ രാഷ്ട്രീയ സമവാക്യം തെറ്റിച്ചതും മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളും പരാജയ കാരണമായെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉത്തരവാദിയാണെന്നും ഒരുവിഭാഗം ആരോപിച്ചു. പഞ്ചായത്തുകളില്‍ മത്സരിച്ചവര്‍ക്ക് 5000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ നല്‍കിയില്ല. 39 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭംഗത്വ സുവര്‍ണ ജൂബിലിക്കായി ചെലവഴിച്ചെന്ന് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ മറുപടി ഒരുവിഭാഗം മുഖവിലക്കെടുത്തില്ല. അഴിമതി ഉണ്ടെന്നാണ് പരാതി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....