News Beyond Headlines

28 Tuesday
April

പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു

സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ മധുവനി ജില്ലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. മധുവനി ജില്ലയിലെ ഹര്‍ലാക്കായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുവാഹ ബര്‍ഹി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കണ്ണുകള്‍ മൂര്‍ച്ചയേറിയ ആയുധത്താല്‍ കുത്തിയതിനാല്‍ ആരാണ് ഈ ക്രൂരകൃത്യത്തിന് പിന്നില്‍ എന്ന് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.പെണ്‍കുട്ടിയുടെ രണ്ട് കണ്ണുകളിലും മൂര്‍ച്ചയേറിയ ആയുധത്താന്‍ കുത്തിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ അത്യാസന്ന വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.
അടിനെ മേയ്ക്കാന്‍ ഗ്രാമത്തിന് അടുത്തുള്ള വിജനമായ സ്ഥലത്ത് പോയതായിരുന്നു പെണ്‍കുട്ടി. സംഭവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് മധുവനി പൊലീസ് സൂപ്രണ്ട് സത്യ പ്രകാശ് പറയുന്നത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ഇവര്‍ മൂന്നുപേരും പെണ്‍കുട്ടിയുടെ അതേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. കുവാഹ ബര്‍ഹി ഗ്രാമ തലവന്‍ റാം എക്ബാല്‍ മണ്ഡല്‍ പറയുന്നത് പ്രകാരം, ഗ്രാമത്തിലെ ആടുമേയ്ക്കാന്‍ പോയ മറ്റു കുട്ടികള്‍ ഗ്രാമത്തില്‍ വന്ന് കാര്യം അറിയിച്ചപ്പോഴാണ് എല്ലാവരും ഈ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി അടുത്ത ഗ്രാമമായ മനോഹര്‍ പൂരിന്റെ വിജനമായ പ്രാന്തപ്രദേശത്ത് ബോധം നഷ്ടപ്പെട്ട രീതിയില്‍ കിടക്കുന്നത് കണ്ടത്.പെണ്‍കുട്ടിയെ ആദ്യം ഉാകുമഗോണ്‍ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മധുവനി സര്‍ദ്ദാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....