News Beyond Headlines

23 Saturday
May

എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും

2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യാര്‍ത്ഥും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമാണെന്നും ധനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 100 ദിനകര്‍മ പദ്ധതികള്‍ നടപ്പിലാക്കി. പദ്ധതി പൂര്‍ണമായും നടപ്പിലായി. 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞിടത്ത് ഒരു ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിച്ചു. കാര്‍ഷിക മേഖലയിലും വലിയ കുതിപ്പിന് സുഭിക്ഷ കേരളം വഴിയൊരുക്കി. സമയബന്ധിതമായി പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ഇപ്പോള്‍ 10,000 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ രണ്ടാം കര്‍മ പരിപാടിയായി നടപ്പിലാക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
2021-2022 ല്‍ 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കിഫ്ബി ഫണ്ടിംഗ് ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന 60,000 കോടി രൂപയുടെ ഉത്തേജക പാക്കേജിനാണ് സംസ്ഥാനം ഇതിനോടകം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനതല മാന്ദ്യ വിരുദ്ധ പശ്ചാത്തല സൗകര്യ വികസന പാക്കേജ് കേരളത്തിലാണ് നടക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടിരൂപ അധികമായി അനുവദിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളെ പൂര്‍ണമായി കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കും. സംസ്ഥാന ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദേശിച്ചതുപോലെ വികസന ഫണ്ട് 25 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തും. മെയിന്റനന്‍സ് ഫണ്ട് ആറ് ശതമാനത്തില്‍ നിന്ന് ആറര ശതമാനമായി ഉയര്‍ത്തും. ജനറല്‍ പര്‍പ്പസ് ഫണ്ട് മൂന്നര ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്തും. സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....