fഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സ്‌നാപ്ഡീലിനേയും നാല് ഇന്ത്യന്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ്. അതില്‍ രണ്ടെണ്ണം ന്യൂഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. മുംബൈയിലെ ഹീരപന്ന, കൊല്‍ക്കത്തയിലെ കിഡ്ഡര്‍പൂര്‍, പാലിക ബസാര്‍, ദില്ലിയിലെ ടാങ്ക്റോഡ് എന്നിവയാണ് കരിമ്പട്ടികയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നാല് ഇന്ത്യന്‍ വിപണികള്‍.
അമേരിക്കക്കാരായ സംരഭകര്‍ക്കും അവരുടെ ന്യൂതനവിദ്യകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭം ലഭിക്കുന്നതിനുവേണ്ടിയുമാണ് ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതെന്ന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്തൈസര്‍ പറഞ്ഞു. വ്യാജ ഇടപാടുകളില്‍ ഇ-കൊമേഴ്‌സിന്റെ പങ്ക് വ്യക്തമാക്കുന്നതിനൊപ്പം ഇത്തരം മാര്‍ക്കറ്റുകള്‍ വഴി ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമുള്ള വിപണികള്‍ക്കായുള്ള വ്യാജ പകര്‍പ്പവകാശം സുഗമമായിരിക്കുകയാണെന്നും റോബര്‍ട്ട് ലൈറ്റ്തൈസര്‍ വ്യക്തമാക്കി . അമേരിക്കയിലേക്ക് വ്യാജ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളുടെ പങ്ക് വ്യക്തമാക്കുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 നവംബറില്‍ നടത്തിയ സര്‍വ്വേ പ്രകാരം ഏകദേശം 37 ശതമാനം ആളുകളാണ് സ്നാപ്ഡീലിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2019 ജൂലൈയില്‍ വ്യാജ വസ്തുക്കളുടെ വ്യാപാരം നടത്തിയതിന് സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ ഇന്ത്യയില്‍ തന്നെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുഎസ് വ്യാപാര പ്രതിനിധി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....