മലപ്പുറം പാണ്ടിക്കാട് പോക്സോ കേസിലെ പെണ്‍കുട്ടി മൂന്നാം തവണയും ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. സൈബര്‍ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് തീരുമാനം. ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രതികളുള്ള കേസില്‍ 17 കാരിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സൈബര്‍ കുറ്റകൃത്യത്തിന് പുറമെ, പെണ്‍കുട്ടി ഏഴ് തവണ ലൈംഗിക പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തിയിരുന്നു. നേരിട്ട് പരിചയമില്ലാത്ത ചിലരും പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ കുട്ടിക്ക് സാധിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ സാഹചര്യ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം. പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന സൈബര്‍ കുറ്റകൃത്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സൈബര്‍ സെല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അതേസമയം ബുധനാഴ്ച കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയയാക്കാനാണ് തീരുമാനം. മാനസികാഘാതവുമായി ബന്ധപ്പെട്ട് കുട്ടിക്ക് തുടര്‍ ചികിത്സ വേണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്താന്‍ അനുമതി തേടി സിഡബ്ല്യുസിക്ക് അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ് നടപടി. തുടര്‍ ചികിത്സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി ഗൗരവമായി കാണുന്നുണ്ട്. വരും ദിവസങ്ങളില്‍ കുട്ടിയില്‍ നിന്ന് പൊലീസ് കൂടുതല്‍ മൊഴി രേഖപ്പെടുത്തും. ഒപ്പം വിദഗ്ധരുടെ നേതൃത്വത്തില്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....