News Beyond Headlines

25 Thursday
February

മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും, സാമ്പത്തിക കാര്‍ക്കശ്യമില്ല; ബൈഡന്‍

അമേരിക്കയുടെ 46ാ മത്തെ പ്രസിഡന്റായി അധികാരത്തിലേറുന്ന ജോ ബൈഡന്‍ പ്രസിഡന്റ് പദവിയിലെത്തിയ ഉടനെ എടുക്കുന്ന നടപടികളില്‍ മിക്കതും പടിയിറങ്ങുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ നിയമങ്ങള്‍ തള്ളിക്കളയുന്നത്. കുടിയേറ്റം, കാലാവസ്ഥ, സാമ്പത്തികം തുടങ്ങിയ മേഖലകളിലെല്ലാം ട്രംപ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കൊണ്ടു നിയമ നിര്‍മാണങ്ങളെല്ലാം ബൈഡന്‍ അഴിച്ചു പണിയാന്‍ പോവുകയാണ്.
കൊവിഡ് വ്യാപനത്തിനിടെ ലോകാരോഗ്യ സംഘനയുമായുള്ള ബന്ധം വിച്ഛേദിച്ച ട്രംപ് സംഘടനയ്ക്ക് നല്‍കുന്ന ഫണ്ടിംഗും നിര്‍ത്തലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുമായി പുനസംഘടിക്കുന്നതാണ് ബൈഡന്റെ പ്രാഥമിക പരിഗണനകളിലൊന്ന്. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ യുഎസിനെ പ്രതിനിധീകരിച്ച് സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി വിദഗ്ധനായ ആന്റണി ഫൗസിയെയാണ് ബൈഡന്‍ അയക്കുന്നത്. ലോകാരോഗ്യ സംഘടന ചൈനയെ അനാവശ്യമായി സഹായിക്കുന്നെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ട്രംപ് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിഛേദിച്ചത്.
കൊവിഡ് മഹാമാരിക്കിടയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അമേരിക്കന്‍ ജനങ്ങള്‍ക്ക് സഹായപദ്ധതികള്‍ ലഭ്യമാക്കാന്‍ ബൈഡന്‍ ലക്ഷ്യമിടുന്നുണ്ട്.സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കുടിയൊഴിപ്പിക്കല്‍, അടച്ചുപൂട്ടല്‍ പോലുള്ള നടപടികള്‍ വൈകിപ്പിക്കാനായി മാര്‍ച്ച് 31 വരെയെങ്കിലും മൊറൊട്ടോറിയം പ്രഖ്യാപിക്കാന്‍ ഫെഡറല്‍ ഏജന്‍സികളോട് ബൈഡന്‍ ആവശ്യപ്പെടും.ഇതിനു പുറമെ ഹൗസിംഗ് പേയ്മെന്റില്‍ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാന്‍ 1.9 ട്രില്യണ്‍ മഹാമാരി ദുരിതാശ്വാസ ഫണ്ടായി അനുവദിക്കുന്നതിന് കോണ്‍ഗ്രസിനു മുന്നില്‍ ബൈഡന്‍ പ്രപ്പോസല്‍ വെക്കും. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവ് സെപ്റ്റംബര്‍ 30 വരെ നിര്‍ത്തിവെക്കും.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി പാരീസ് ഉച്ചകോടിയിയിലേക്ക് അമേരിക്കയെ വീണ്ടും ഉള്‍പ്പെടുത്തുമെന്നതാണ് ബൈഡന്റെ മറ്റൊരു തീരുമാനം. ബൈഡന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് പാരീസ് ഉടമ്പടിയില്‍ ധാരണയായത്.
അതിര്‍ത്തി കടന്നുള്ള കുടിയേറ്റം തടയാനായി ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ച-യുഎസ് മെക്സിക്കോ അതിര്‍ത്തി മതിലിനുള്ള ഫണ്ടിംഗും നിര്‍മാണ പ്രവര്‍ത്തനങ്ങളും ബൈഡന്‍ നിര്‍ത്തി വെക്കും.
പശ്ചിമേഷ്യയിലെ ചില മുസ്ലിം രാജ്യങ്ങള്‍, മുസ്ലിം ഭൂരിപക്ഷമുള്ള ചില ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ബൈഡന്‍ ഒഴിവാക്കും. തീവ്രവാദ ഭീഷണി ഒഴിവാക്കാനെന്ന് പറഞ്ഞാണ് ബൈഡന്‍ ഈ രാജ്യങ്ങള്‍ക്ക് മേല്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. ഇതരദേശ വിദ്വേഷവും മതവവിദ്വേഷത്തിലും വേരൂന്നിയതാണ് ഈ നിയമമെന്നാണ് ബൈഡന്റെ ദേശായ സുരക്ഷാ ഉപദേഷ്ഠാവ് ജോക്ക് സുല്ലിവന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.
രാജ്യത്തെ ഫെഡറര്‍ ഓഫീസുകളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കുമെന്നതാണ് ബൈഡന്റെ മറ്റൊരു തീരുമാനം. ഇതിന്റെ ഭാഗമായി 100 ഡേ മാസ്‌കിങ് ചാലഞ്ച് എന്ന ക്യാമ്പയിനും ബൈഡന്‍ തുടക്കം കുറിക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും  more...

‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്.  more...

മലയാള സിനിമ പ്രതിസന്ധി രൂക്ഷം; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി വിചാരണക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി.  more...

കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വനിത ഐപിഎസ് ഓഫീസര്‍; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന  more...

HK Special


വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....

നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....

ആന്റണിയുടെ മകൻ കെ വി തോമസിന്റെ മകൾ

കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....