News Beyond Headlines

04 Monday
May

സഭാ ടിവിയില്‍ ചെന്നിത്തലയുടെ അഭിമുഖം അടിയന്തിരമായി കൊടുക്കണമെന്ന് പറഞ്ഞു’; എപ്പോഴാണ് ധൂര്‍ത്തായതെന്ന് വീണ ജോര്‍ജ് എംഎല്‍എ

സ്പീക്കര്‍ക്കെതിരായ പ്രമേയാവതരണത്തിനിടെ സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വീണ ജോര്‍ജ്ജ് എംഎല്‍എ. സഭ ടിവിയുടെ ഉദ്ഘാടനത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍നിന്ന് വിളിച്ചിരുന്നെന്നും അടിയന്തരമായി രമേശ് ചെന്നിത്തലയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വീണ പറഞ്ഞു.സഭയില്‍ അംഗമല്ലാത്ത മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം പ്രതിപക്ഷം ഉയര്‍ത്തി. അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് രാജ്യത്ത് തന്നെ അറിയപ്പെടുന്ന പ്രഗത്ഭനായ മാധ്യമപ്രവര്‍ത്തകന്‍ സഭ ടിവിയുടെ മീഡിയ കള്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നത്. സഭ ടിവിയുടെ ലോഞ്ചിന് തൊട്ടുപിന്നാലെ പരിപാടി കഴിഞ്ഞ് വേദിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ആദ്യ ഫോണ്‍കോള്‍ വന്നത് പ്രതിപക്ഷ നേതാവിന്റെ ടീമില്‍നിന്നാണ്. പ്രതിപക്ഷ നേതാവിന്റെ അഭിമുഖം അടിയന്തിരമായി സഭ ടിവി എടുക്കണമെന്നായിരുന്നു ആവശ്യം. എന്നിട്ട് സഭാ ടിവി എങ്ങനെയാണ് ഇപ്പോള്‍ ധൂര്‍ത്തിന്റെ ഇടമായി മാറിയത്? നിയമനത്തിന്റെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. സഭാ ടിവിയുടെ നടത്തിപ്പ് കാര്യങ്ങള്‍ ഓഡിറ്റിന് വിധേയമാണ്', വീണ ജോര്‍ജ് പറഞ്ഞു.
ഡോളര്‍ കള്ളക്കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് പി ശ്രീരാമകൃഷ്‌നെതിരെ അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്. സ്വപ്നയുമായി കുടുംബപരമായി ബന്ധമുണ്ടെന്നു നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം ഉമ്മര്‍ പറഞ്ഞത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളിലൊരാളുടെ വര്‍ക്ക് ഷോപ് ഉദ്ഘാടനത്തിനു സ്പീക്കര്‍ പോയി. വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. ഓരോ ദിവസം ഗൗരവകരമായ വാര്‍ത്തയാണ് വരുന്നത്. സ്പീക്കറുടെ പഴ്സനല്‍ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഇവിടെ നിയമസഭയുടെ അന്തസാണ് പ്രശ്നമെന്നായിരുന്നു എം ഉമ്മര്‍ എംഎല്‍എ നിമസഭയില്‍ പറഞ്ഞത്.അതിനിടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമേയം അനുവദിക്കരുതെന്ന് ഇടത് എംഎല്‍എ എസ് ശര്‍മ തടസവാദം ഉന്നയിച്ചു. വസ്തുതകളുടെ പിന്‍ബലമില്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്ന പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസ പ്രമേയത്തിന്റെ ഡ്രാഫ്റ്റിങ്ങില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി ജി സുധാകരന്‍ രംഗത്തെത്തി. ഇതിന് ഉമ്മര്‍ നല്‍കിയ മറുപടിയെത്തുടര്‍ന്ന് അദ്ദേഹവും ജി സുധാകരനും തമ്മില്‍ വാഗ്വാദം മുറുകി. സുധാകരന്‍ കളിയാക്കുകയാണ് ചെയ്തതെന്ന് ആരോപിച്ച ഉമ്മര്‍, ഇങ്ങോട്ട് കളിയാക്കിയാല്‍ തിരിച്ച് കളിയാക്കുമെന്ന് തിരിച്ചടിച്ചു. തുടര്‍ന്ന് സുധാകരന്‍ എപ്പോഴും പ്രതിപക്ഷത്തിന്റെ തലയില്‍ കയറാന്‍ വരേണ്ട എന്ന് ഉമ്മര്‍ പറഞ്ഞു. ഇതില്‍ ഭരണപക്ഷ എംഎല്‍എമാര്‍ ബഹളമുണ്ടാക്കി. ഈ പ്രയോഗം സഭ്യതയ്ക്ക് നിരക്കില്ലെന്നും സഭാ രേഖകളില്‍നിന്നും നീക്കം ചെയ്യണമെന്നും വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിച്ചത്. ഡയസ്സില്‍ നിന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇറങ്ങി. ഡെപ്യൂട്ടി സ്പീക്കറുടെ ചെയറിലേക്ക് അദ്ദേഹം മാറി. സഭയില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എം ഉമ്മറാണ് പ്രമേയം അവതരിപ്പിച്ചത്.വളരെ അപൂര്‍വ്വമായിട്ടാണ് നിയമസഭയില്‍ സപീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം വരാറുള്ളത്. ഇതിനു മുന്‍പ് വക്കം പുരുഷോത്തമന്‍, എസി ജോസ് എന്നിവരാണ് സ്പീക്കര്‍ സ്ഥാനത്തിരുന്ന് അവിശ്വാസ പ്രമേയങ്ങളെ നേരിട്ടിട്ടുള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....