News Beyond Headlines

08 Friday
May

‘വീട് വിറ്റ് വീട്ടാം, സാവകാശം തരണം’; ജപ്തി നോട്ടീസില്‍ മന്ത്രിയ്ക്ക് കെപിസിസി ജനറല്‍ സെക്രട്ടറിയുടെ അമ്മയുടെ അപേക്ഷ

ജപ്തി ഭീഷണിയ്ക്ക് പിന്നാലെ സാവകാശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയുടെ അമ്മ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്തെഴുതി. വീട് വിറ്റ് കടം വീട്ടിക്കൊള്ളാമെന്നും സാവകാശം തരണമെന്നും അപേക്ഷിച്ചാണ് കോണ്‍ഗ്രസ് നേതാവ് സി ആര്‍ മഹേഷിന്റെ അമ്മ ചെമ്പകശ്ശേരി ലക്ഷ്മിക്കുട്ടിയമ്മയുടെ കത്ത്. ഏഴ് ദിവസത്തിനകം 23 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ വീട് അടങ്ങുന്ന വസ്തു അളന്നു തിരിച്ച് ലേലം ചെയ്യുമെന്ന് കാണിച്ച് സ്പെഷ്യല്‍ സെയില്‍ ആഫീസര്‍ ജപ്തി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ അപേക്ഷ.
സഹകരണമന്ത്രിയ്ക്ക് പുറമേ സഹകരണ രജിസ്ട്രാര്‍, കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നിവര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. 2015ലാണ് കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ നിന്നും 16 ലക്ഷം രൂപ സിആര്‍ മഹേഷിന്റെ കുടുംബം വായ്പയെടുത്തത്. എട്ടംഗ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതോടെ തിരിച്ചടവുകള്‍ മുടങ്ങി. 23.94 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി ചെയ്യുമെന്നും അറിയിച്ച് കഴിഞ്ഞയാഴ്ച്ച ജപ്തി നോട്ടീസെത്തി.
അമ്മയും സഹോദരനും മഹേഷിന്റെ ഭാര്യയും മൂന്ന് കുട്ടികളും അടക്കം എട്ട് പേരാണ് ഈ വീട്ടില്‍ താമസം. മഹേഷിന്റെ അച്ഛന്‍ ആറ് വര്‍ഷം മുമ്പ് മരിച്ചു. മഹേഷിന്റെ ജ്യേഷ്ഠന്‍ സി ആര്‍ മനോജും ഭാര്യയും ഈ വീട്ടില്‍ തന്നെയാണ് താമസം. രണ്ട് പ്രമാണങ്ങളാണ് വസ്തുവിനുള്ളത്. ഒരു ഭാഗം തഴവ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച് വായ്പയെടുത്തതും കുടിശ്ശികയിലായി.
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ സി ആര്‍ മഹേഷിന് മറ്റ് ജോലികളില്ല. സിപിഐ-എഐവൈഎഫ് നേതായിരുന്ന സി ആര്‍ മനോജ് മുഴുവന്‍ സമയ നാടകപ്രവര്‍ത്തകനാണ്. കൊവിഡ് മൂലം നാടകത്തിലൂടെ കുടുംബത്തിന് ലഭിച്ചിരുന്ന വരുമാനം നിലച്ചു. 2015ല്‍ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ച സി ആര്‍ മഹേഷ് പരാജയപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിയായ സമയത്തെ തെരഞ്ഞെടുപ്പ് പ്രചരണച്ചെലവും കടത്തിന്റെ ആക്കം കൂട്ടി. സിപിഐയുടെ ആര്‍ രാമചന്ദ്രനോട് 1759 വോട്ടിനാണ് സി ആര്‍ മഹേഷ് തോറ്റത്. രാമചന്ദ്രന്‍ 69,902 വോട്ടും മഹേഷ് 68,143 വോട്ടുകളും നേടി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....