നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് നിയോജക മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി മത്‌സരിക്കണമെന്ന് ബിജെപി ആവശ്യം. ഇക്കാര്യം ദേശീയ നേതൃത്വം തന്നെ തുഷാർവെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസ് സ്ഥാനാർത്ഥി ആയിരുന്ന സുഭാഷ് വാസു 3304 വോട്ടാണ്കഴിഞ്ഞതിരഞ്ഞെടുപ്പിൽ നേടിയത്. ഇത് അവിടെ പോൾ ചെയ്ത വോട്ടിന്റെ 25 ശതമാനം വരും. വിജയം നേടിയ തോമസ് ചാണ്ടി 38 ശതമാനം വോട്ടാണ് നേടിയത്. യു ഡി എഫിന് 34 ശതമാനം വോട്ടായിരുന്നു.
നിലവിലെ ചേരിപ്പോരിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് വോട്ടും, തോമസ് ചാണ്ടി അന്തരിച്ച സാഹചര്യത്തിൽ ഇടതുപക്ഷ വോട്ടുകളിലും വിള്ളലുണ്ടാകുമെന്നും അത് തുഷാറിന് അനുകൂലമാക്കാം എന്നുമാണ് ബി ജെ പി വിലയിരുത്തൽ. ചെങ്ങന്നൂർ മണ്ഡലത്തിന് പുറമെ ബി ജെ പി ശക്തമായ മത്‌സരം ആഗ്രഹിക്കുന്ന മണ്ഡലമാണ് കുട്ടനാട്.
എസ് എൻ ഡി പി യോഗം ബോർഡ് യോഗത്തിന് ശേഷം തുഷാർ ഡൽഹിക്ക് പോയിരിക്കുകയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം അവിടെയാവും ഉണ്ടാവുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39 സീറ്റിലാണ് ബിഡിജെഎസ് മത്സരിച്ചത്. തുഷാർ ഇല്ലങ്കിൽ ഇത്തവണ അവർക്ക് 20ൽ താഴെ സീറ്റുകളേ ബിജെപി കേന്ദ്ര നേതൃത്വം അനുവദിക്കൂ. മുന്നണി വിട്ടു പോയാലും പ്രശ്നമില്ലെന്ന നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.
വർക്കല, കോവളം പോലുള്ള സീറ്റുകൾ ബിജെപി ഏറ്റെടുക്കും. കുട്ടനാടിലും തുഷാർ മത്സരിച്ചില്ലെങ്കിൽ ബിജെപി ആ സീറ്റും ഏറ്റെടുക്കും. ബിഡിജെഎസ് വിമതരായ സുഭാഷ് വാസുവുമായി സഹകരണത്തിന്റെ സാധ്യതകളും തേടും.
. കൂടുതൽ സീറ്റ് നൽകുന്നത് ബിജെപിക്ക് വോട്ട് വിഹിതം കുറയ്ക്കും. ഈ സാഹചര്യത്തിൽ താമര ചിഹ്നത്തിൽ പരമാവധി മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം.
നേരത്തെ ഇടതു പക്ഷവും വലതു പക്ഷവുമായി ബിഡിജെഎസ് ചർച്ച നടത്തുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ രണ്ട് മുന്നണികളും അനുകൂല മനസ്സെടുത്തില്ല. വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ടുകൾ അടുപ്പിക്കാനാണ് സിപിഎം നീക്കം. അത് വിജയിക്കുമെന്നും ഉറപ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടത്ത ബിഡിജെഎസിനോട് കോൺഗ്രസിനും താൽപ്പര്യമില്ല. ഇതെല്ലാം ബിജെപിയുടെ തീരുമാനങ്ങളേയും സ്വാധീനിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....