News Beyond Headlines

28 Sunday
February

പ്രചരണവുമായി സിപിഎം കമ്മിറ്റികൾ തയാർ

ഇടതുമുന്നണിക്ക് തുടർഭരണം മാധ്യമങ്ങളും സർവേ നടത്തിപ്പുകാരും ആവേശപൂർവം പറയുമ്പോഴും അതിനൊന്നും ചെവികൊടുക്കാതെ ശക്തമായ പ്രചരണപരിപാടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സി പി എം.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വീഴ്ച്ച പറ്റിയ ഇടങ്ങളിൽ തെറ്റു തിരുത്തി പ്രചരണം തുടങ്ങിക്കഴിഞ്ഞു. കേരളത്തിലാകെ നിയോജകമണ്ഡലം തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. ആ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും ചേർന്നതാണ് ഈ സമിതി. പഞ്ചായത്ത്, ബൂത്ത് തല കമ്മിറ്റികൾ 31ന് മുൻപു രൂപീകരിക്കും.

സി ഐറ്റി യു വിന്റെ വാഹന ജാഥയുടെ പേരിൽ പാർട്ടി അണികൾ വീണ്ടും സജീവമായിക്കഴിഞ്ഞു. ഇതി കർഷക സമരം കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് പതിയെ കാര്യങ്ങൾ നീങ്ങും.
പാർട്ടിയുടെ സീറ്റിൽ പകുതിയോളം പുതുമുഖങ്ങൾക്കും യുവാക്കൾക്കുമായിരിക്കും സാധ്യത. ജനങ്ങൾക്ക് മുന്നിൽ പുതിയ നേതൃത്വത്തെ അവതരിപ്പിക്കാൻ ഇതിലും പറ്റിയ സമയം ഇല്ലെന്നാണ് വിലയിരുത്തൽ.
തുടർച്ചയായി 2 ടേം നിന്നവരെ ഒഴിവാക്കണം എന്നതാണു സ്ഥാനാർഥിത്വം സംബന്ധിച്ച സിപിഎം നിബന്ധന. ഇതിൽ കൂടുതൽ ഉറച്ചു നിൽക്കാനാണ് സാധ്യത, അതേസമയം, യാന്ത്രികമായി 2 ടേം നിബന്ധന പാലിക്കില്ല. സ്ത്രീകൾക്കും കൂടുതൽ സീറ്റ് നൽകും. മന്ത്രിമാർ ഉൾപ്പെടെ ഒരുപിടി നേതാക്കൾ ഒഴിവാകും.

ഈ മാസം 28 മുതൽ 31 വരെ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങൾ നടക്കും. ഫെബ്രുവരി 2 മുതൽ 4 വരെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളും ചേരും. സ്ഥാനാർഥിത്വം സംബന്ധിച്ച മാർഗരേഖയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഈ യോഗങ്ങൾ ചർച്ച ചെയ്യും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കൂടി പിടിയില്‍

തൃശൂര്‍: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 4 പേരെ കൂടി പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം  more...

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന സസ്‌പെന്‍സ് ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസര്‍ പുറത്ത്

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. മാര്‍ച്ച്‌ നാലിനാണ് ചിത്രത്തിന്‍്റെ റിലീസ്  more...

ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ ഗുണ്ടകള്‍ അടിച്ചുകൊന്നു

അഗര്‍ത്തല: ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ ഗുണ്ടകള്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ധലൈ ജില്ലയിലെ (കിഴക്കന്‍ ത്രിപുര) അംബാസയിലായിരുന്നു സംഭവം. പടിഞ്ഞാറന്‍ ത്രിപുരയിലെ  more...

ദില്ലിയില്‍ സഹോദരിയെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ 17 കാരന് കുത്തേറ്റു

ദില്ലി: സഹോദരിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഘത്തെ തടഞ്ഞ 17 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ  more...

തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ചു. സംഭവത്തില്‍ കോഴിയെ കസ്റ്റഡിയിലെടുക്കുകയും കോഴിപ്പോരിന്റെ സംഘാടകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെലുങ്കാനയിലെ  more...

HK Special


കേരളത്തില്‍ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....

ഇടുക്കിയുടെ സമഗ്ര വികസനത്തിന് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....

ആ കളി വേണ്ടന്ന് വി.എം. സുധീരന്‍

മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....

വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....