എ ഐ ഗ്രപ്പുകൾക്ക് തിരിച്ചടി നൽകി കോൺഗ്രസ് ഹൈക്കമാന്റ് പുതിയ നീക്കം തുടങ്ങി. പുതിയ കേരളം സൃഷ്ടിക്കാൻ ശശി തരൂർ കേരള മുഖ്യമന്ത്രി എന്ന ക്യാപയിനുമായി രംഗത്ത് ഇറങ്ങാനാണ് ആലോചന.
ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വിമതപക്ഷത്ത് നിൽക്കുന്ന തരൂരിനെ അനുനയിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി കേരളത്തിലെ നേതാക്കളെ ഞെട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതുപോലെ എല്ലാ ജില്ലകളിലും പ്രധാനവ്യക്തികളും യുവാക്കളുമായി ചർച്ച നടത്താൻ തരൂരിന് ചുമതല നൽകി.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗത്തിലാണ് ഹൈക്കമാന്റ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. എഐസിസി പ്രതിനിധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക ഗഹ്ലോത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനും യോഗം ശശി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാൻ ശശി തരൂർ കേരള പര്യാടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂർ എം.പി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാംമാണിത്. ശശി തരൂരിന് നിർണായക ചുമതലകൾ നൽകികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കുന്നത്.
വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രമെ തിരഞ്ഞെടുപ്പിൽ നിർത്തുകയുള്ളൂവെന്ന് എഐസിസി പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. ഗ്രൂപ്പ് അടക്കമുള്ള മറ്റു പരിഗണനകളൊന്നും സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡമാക്കില്ല. കൂടാതെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും മേൽനോട്ട സമിതി തീരുമാനമെടുത്തു.
തൃശൂര്‍: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 4 പേരെ കൂടി പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം more...
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. മാര്‍ച്ച് നാലിനാണ് ചിത്രത്തിന്‍്റെ റിലീസ് more...
അഗര്‍ത്തല: ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ ഗുണ്ടകള്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ധലൈ ജില്ലയിലെ (കിഴക്കന്‍ ത്രിപുര) അംബാസയിലായിരുന്നു സംഭവം. പടിഞ്ഞാറന്‍ ത്രിപുരയിലെ more...
ദില്ലി: സഹോദരിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഘത്തെ തടഞ്ഞ 17 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ more...
ഹൈദരാബാദ്: തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന് മരിച്ചു. സംഭവത്തില്‍ കോഴിയെ കസ്റ്റഡിയിലെടുക്കുകയും കോഴിപ്പോരിന്റെ സംഘാടകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെലുങ്കാനയിലെ more...
തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....
ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....
മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി ഇന്ത്യക്കാരുടെ .....