എ.ഐ.സി.സി. മാധ്യമ വക്താവ് ഡോ. ഷമാ മുഹമ്മദ് യു.ഡി.എഫ്. സ്ഥാനാർഥിയായേക്കും. സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകണമെന്ന് എ.ഐ.സി.സി. നിർദേശം ഉണ്ടായതിനെ തുടർന്നാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഷമാ മുഹമ്മദിന് സാധ്യത കല്പിക്കുന്നത്.
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താണ സ്വദേശിയായ ഡോ. ഷമാ മുഹമ്മദ് മൂന്നു വർഷമായി എ.ഐ.സി.സി. മാധ്യമവക്താവാണ്. പുണെയിൽ ഡോക്ടറായ ജോലിചെയ്യുന്ന അവർ പുണെയിലും കണ്ണൂരിലും സാമൂഹികപ്രവർത്തന രംഗത്തുണ്ട്.
കണ്ണൂരിൽ മത്സരിക്കാൻ താത്പര്യമുണ്ട്. അതെല്ലാം തീരുമാനിക്കുന്നത് കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വമാണ്. എ.ഐ.സി.സി. വക്താവ് എന്ന നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു കഴിഞ്ഞു.
കണ്ണൂർ ജില്ലയിൽ മത്സരിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ഡോ. ഷമാ മുഹമ്മദ് പ്രവർത്തനത്തിനിറങ്ങിയിരുന്നു.
ജനിച്ചത് ഉമ്മ സോയയുടെ നാടായ മാഹിയിലാണ്, 1973ൽ. പിതാവ് മുഹമ്മദ് കുഞ്ഞി കണ്ണൂർ താണ സ്വദേശി. കുവൈത്തിൽ ബാങ്ക് ജീവനക്കാരനായിരുന്നു ഉപ്പ. രണ്ടു വയസുള്ളപ്പോൾ കുവൈത്തിലേക്കു പോയി. വളർന്നതും സ്‌കൂൾ വിദ്യാഭ്യാസം നേടിയതുമെല്ലാം അവിടെയായിരുന്നു.
കുവൈറ്റ് യുദ്ധകാലത്ത് തിരികെ നാട്ടിലെത്തി
നാട്ടിലെത്തി ആദ്യം കോഴിക്കോട് പ്രൊവിഡൻസ് കോളജിലും പിന്നീട് ഡിഗ്രിക്ക് ഒരു വർഷം കണ്ണൂർ എസ്എൻ കോളജിലും പഠിച്ചു. എസ്എൻ കോളജിലെ പഠനം ഉപേക്ഷിച്ച് മംഗളൂരുവിൽ ബിഡിഎസിനു ചേർന്നു.
ഡൽഹിയിലെ സീ ന്യൂസിൽ റിപ്പോർട്ടറാകാൻ അവസരം ലഭിക്കുന്നത്. വെറുതെ അപേക്ഷയയച്ചതാണ്. അവരെന്നെ വിളിച്ചു. റിപ്പോർട്ടറായി ചേർന്നു. പക്ഷേ, ഫാഷൻ പോലെയുള്ള ബീറ്റുകളാണ് എനിക്കു നൽകിയത്. രാഷ്ട്രീയത്തിൽ കൂടുതൽ അറിവു നേടാൻ അതുകൊണ്ടാകില്ലെന്ന് തോന്നി. മെഡിസിനോ, ജേണലിസമോ അല്ലായിരുന്നു പാഷൻ. അതു രാഷ്ട്രീയമായിരുന്നു. അങ്ങനെ ആറു മാസത്തിനുശേഷം ജോലിവിട്ടു. ഇതിനിടെ ഡൽഹിയിൽ വീണ്ടും ഡെന്റിസ്റ്റായി പ്രാക്ടീസ് തുടങ്ങി.
ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്താണ് ഒരു രാജ്യാന്തര കമ്പനിയുടെ സൗത്ത് ഏഷ്യ-മിഡിൽ ഈസ്റ്റ് മേധാവിയായിരുന്ന സ്റ്റെഫാനോയെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ പൗരനാണു സ്റ്റെഫാനോ. പരിചയം സ്‌നേഹമായി ഒടുവിൽ വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം. വിവാഹശേഷം ദുബായിലേക്കാണു പോയത്. അവിടെ വച്ചാണ് മക്കളായ ആദമും സമറും ജനിക്കുന്നത്.
2015ൽ പുനെയിലെത്തി, ഒരു മുതിർന്ന മാധ്യമപ്രവർത്തകനാണ്, കോൺഗ്രസിന്റെ മീഡിയ ടീമിൽ ഒരവസരമുള്ള കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ കണ്ടു അങ്ങനെ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഇപ്പോൾ
ഉമ്മയുടെ പേരിൽ കണ്ണൂർ ആസ്ഥാനമായി സോയ ചാരിറ്റബിൾ ട്രസ്റ്റ് എന്നൊരു സന്നദ്ധ സംഘടന തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷമാകുന്നു. ബിപിഎൽ വിഭാഗത്തിൽ പെട്ടവരിൽ വീടില്ലാത്തവർക്കു വീടു കൊടുക്കുന്നുണ്ട്. കുറച്ചു കുടുംബങ്ങൾക്കു സ്ഥിരമായി മരുന്നു കൊടുക്കുന്നുണ്ട്. കുട്ടികളുടെ ഉന്നത പഠനത്തിനും ചികിത്സാ ആവശ്യത്തിനുമൊക്കെ സഹായിക്കുന്നുണ്ട്.
മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും more...
മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില് തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. more...
കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ more...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി കോടതി തള്ളി. more...
ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന more...
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി ഇന്ത്യക്കാരുടെ .....
ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....
കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....
പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....