News Beyond Headlines

28 Sunday
February

LDF യുകെ പ്രചാരണ കമ്മിറ്റി എംവി ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ ജനകീയസർക്കാറിന്റെ ഭരണത്തുടർച്ച ലക്ഷ്യമാക്കി യുകെയിൽ LDF ക്യാമ്പയിൻ കമ്മിറ്റി രൂപീകരിച്ചു.  ഓൺലൈനായി  നടന്ന പ്രഥമ ഇടതുമുന്നണി യുകെ പ്രചാരണ കൺവെൻഷനിൽ  സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എംവി ഗോവിന്ദൻ മാസ്റ്റർ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. രാജ്യത്തിനാകെ മാതൃകയായ ഇടതുപക്ഷ ബദൽ ആണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ എന്നും പ്രതിസന്ധികൾക്കിടയിലും ജനതയെ ചേർത്തുപിടിച്ചു മഹാമാരികൾക്കെതിരെ പോരാടി ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ പിണറായി സർക്കാരിന്റെ തുടർഭരണം നാടിന്റെ ആവശ്യം ആണെന്നും അതിനായി യുകെയിലെ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ഗോവിന്ദൻമാസ്റ്റർ അഭ്യർത്ഥിച്ചു. 

കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ശ്രീ. റോഷി അഗസ്റ്റിൻ  MLA മുഖ്യാതിഥി ആയിരുന്നു. 

കേരളത്തിലെ പിണറായി സർക്കാർ വളരെ മികച്ച പ്രവർത്തനം ആണ് കാഴ്ചവെക്കുന്നതെന്നും  നാൽപതു വർഷം യുഡിഎഫിന്റെ ഭാഗമായി നിന്നിട്ടു കിട്ടാത്ത പരിഗണനയാണ് എൽഡിഫിൽ പുതുതായി വന്ന കേരളാകോൺഗ്രസിനു കിട്ടുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഏതൊരു പ്രതിസന്ധിയെയെയും തരണം ചെയ്യാൻ  ശേഷിയുള്ള സഖാവ് പിണറായി വിജയൻ പ്രകൃതി ദുരന്തത്തെയും, നിപ്പ വൈറസിനെയും, സമചിത്തതയോടെ നേരിട്ട്‌  ഇന്ന് കൊറോണയെ തുരത്തിയോടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മലയോര  മേഖലയിലെ ജനങ്ങളോടുള്ള പരിഗണന  യോടൊപ്പം വികസന സ്വപ്നങ്ങൾക്ക്  യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ  ഇടതുപക്ഷ ഗവെർന്മെന്റ് പ്രത്യേകം ശ്രദ്ധിച്ചുവെന്നും ആക്ഷേപങ്ങളുടെ പെരുമഴ ഉണ്ടായിട്ടും സ്വസ്ഥതയോടെ ഭരണം നടത്താനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ പോലും അവിടെയൊന്നും മുട്ട് മടക്കാതെ ദീർഘ വീക്ഷണത്തോടെ  നമ്മെ നയിച്ച പിണറായി സർക്കാരിന്റെ തുടര്ഭരണം സാധ്യമാകുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലയെന്നും റോഷി അഗസ്റ്റിൻ എം എൽ എ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു .

യോഗത്തിനെത്തിയവർക്ക് ശ്രീ. ഷൈമോൻ തോട്ടുങ്കൽ സ്വാഗതം പറഞ്ഞു.  AIC യുകെയുടെ സെക്രട്ടറിയും LDF യുകെ മുഖ്യരക്ഷാധികാരിയുമായ ഹർസെവ് ബെയ്‌ൻസ്‌ ക്യാമ്പയിൻ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. 
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി  ശ്രീ.രാജേഷ് കൃഷ്ണയും ജോ. കൺവീനർമാരായി ശ്രീ.മുരളി വെട്ടത്തും ശ്രീ. മാനുവൽ മാത്യുവും ചുമതലയേൽക്കും.  പ്രചാരണ പ്രവർത്തനങ്ങൾക്ക് വിവിധ സബ് കമ്മിറ്റികൾ പിന്നീട് രൂപീകരിക്കുമെന്ന് കൺവീനർ യോഗത്തിൽ അറിയിച്ചു. 

Zoom മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ഫേസ്ബുക്ക് ലൈവ് ഒരുക്കിയിരുന്നു. ഏതാണ്ട് രണ്ടായിരത്തഞ്ഞൂറിലധികം പേർ ഫേസ്ബുക്ക് ലൈവിൽ പരിപാടി വീക്ഷിച്ചു. 

യോഗത്തിൽ പങ്കെടുത്തും പിന്നണിയിൽ പ്രവർത്തിച്ചും ക്യാമ്പയിൻ കമ്മിറ്റി രൂപീകരണ കൺവെൻഷൻ വൻവിജയം ആക്കിയ എല്ലാവർക്കും ജോ.കൺവീനർ ശ്രീ. മുരളി വെട്ടത്ത് നന്ദി രേഖപ്പെടുത്തി. പരുപാടിയുടെ ലിങ്ക് ചുവടെ ചേർക്കുന്നു

https://fb.watch/3crPpFA0mg/

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കൂടി പിടിയില്‍

തൃശൂര്‍: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 4 പേരെ കൂടി പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം  more...

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന സസ്‌പെന്‍സ് ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസര്‍ പുറത്ത്

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. മാര്‍ച്ച്‌ നാലിനാണ് ചിത്രത്തിന്‍്റെ റിലീസ്  more...

ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ ഗുണ്ടകള്‍ അടിച്ചുകൊന്നു

അഗര്‍ത്തല: ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ ഗുണ്ടകള്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ധലൈ ജില്ലയിലെ (കിഴക്കന്‍ ത്രിപുര) അംബാസയിലായിരുന്നു സംഭവം. പടിഞ്ഞാറന്‍ ത്രിപുരയിലെ  more...

ദില്ലിയില്‍ സഹോദരിയെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ 17 കാരന് കുത്തേറ്റു

ദില്ലി: സഹോദരിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഘത്തെ തടഞ്ഞ 17 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ  more...

തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ചു. സംഭവത്തില്‍ കോഴിയെ കസ്റ്റഡിയിലെടുക്കുകയും കോഴിപ്പോരിന്റെ സംഘാടകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെലുങ്കാനയിലെ  more...

HK Special


കേരളത്തില്‍ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 2016ല്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി .....

ഇടുക്കിയുടെ സമഗ്ര വികസനത്തിന് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യവച്ച് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1964 .....

ആ കളി വേണ്ടന്ന് വി.എം. സുധീരന്‍

മലബാറില്‍ മത്സരിപ്പിക്കാന്‍ നീക്കവുമായി എഐസിസി നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ .....

വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....