കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നുഴഞ്ഞുകയറി ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോള്‍. ചൊവ്വാഴ്ച്ച ചെങ്കോട്ടയില്‍ അരങ്ങേറിയ സംഭവങ്ങളില്‍ താന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു സണ്ണി ഡിയോളിന്റെ പ്രതികരണം.നടന്‍ ദീപ് സിദ്ദു റാലിക്കിടയിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെയാണ് ചെങ്കോട്ടയില്‍ അക്രമം അഴിച്ചുവിട്ടതെന്ന ആരോപണവുമായി ഹരിയാനയിലെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നാം സിംഗ് ചദാനി രംഗത്തെത്തിയിരുന്നു. മാത്രമല്ല കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പോകുവാന്‍ തയ്യാറായിരുന്നില്ലെന്നും ദീപ് സിദ്ദുവാണ് കര്‍ഷകരെ അവിടേയ്ക്ക് കൊണ്ടുപോയതെന്നും അദ്ദേഹം ഇന്ത്യ ടുഡെയോടു പറഞ്ഞു.
സിദ്ദുവിനെതിരെ ആരോപണവുമായി സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവും രംഗത്തെത്തിയിരുന്നു. ചെങ്കോട്ടയില്‍ അക്രമം ഉണ്ടായ വേളയില്‍ സിദ്ദു അവിടെ സന്നിഹിതനായിരുന്നുവെന്നും തങ്ങള്‍ തുടക്കം മുതലെ അയാളെ തടയാന്‍ ശ്രമിച്ചിരുന്നുവെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.ചെങ്കോട്ടയിലേക്ക് മൈക്രോഫോണുമായെത്തിയ സിദ്ദുവിനെതിരെ അന്വേഷണം വേണമെന്നും കര്‍ഷകരെ പലയിടങ്ങളിലേക്ക് പ്രകോപിപിച്ചുവിട്ട് അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് സിദ്ദു നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല, സിദ്ദുവിന് ബിജെപിയുമായി ബന്ധമുണ്ടെന്നും അയാള്‍ തെരഞ്ഞെടുപ്പ് സമയത്ത് സണ്ണി ഡിയോളിന്റെ എജന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഖലിസ്താനി അനുഭാവിത്വം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സിദ്ദുവിനെ സമരത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തീരുമാനിച്ചത്. കര്‍ഷക സമരത്തിന്റെ ഭാഗമല്ലാത്ത ദീപു സിദ്ദ് എങ്ങനെയാണ് കിസാന് ട്രാക്ടര്‍ മാര്‍ച്ചില്‍ എത്തിയതെന്നാണ് കര്‍ഷകരടക്കം ഉന്നയിക്കുന്ന സംശയം. ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദീപു സിദ്ദുവിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.
ഡല്‍ഹിയിലെ പ്രതിഷേധപ്രകടത്തിനിടെ നടന്ന അക്രമത്തില്‍ കര്‍ഷകസംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 ദിവസമായി സമാധാനപരമായ സമരമാണ് നടത്തി വന്നത്. എന്നാല്‍ ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ചെങ്കോട്ടയില്‍ നടന്ന സമരത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞു കയറി. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘര്‍ഷങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. സമരത്തിന്റെയും സംഘര്‍ഷങ്ങളുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ പ്രതികരണം പിന്നീട് നടത്തുമെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....