നിയമം എല്ലാവര്‍ക്കും ബാധകമെന്ന് പാര്‍ട്ടി അധ്യക്ഷന്‍
അഹമ്മദാബാദ് സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവള്‍ സോണല്‍ മോദിക്ക് സീറ്റ് നിഷേധിച്ച് ബിജെപി. ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സോണലിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് സോണല്‍ നേരത്തെ അറിയിച്ചിരുന്നു. ഒരു സാധരണ ബിജെപി പ്രവര്‍ത്തക എന്ന നിലയിലാണ് താന്‍ ഇത് തുറന്ന് പറയുന്നത്, അല്ലാതെ മോദിയുടെ മരുമകള്‍ എന്ന മേല്‍വിലാസത്തില്‍ അല്ലായെന്നും സോണല്‍ പ്രത്യേകം എടുത്ത് പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിച്ചില്ലെങ്കിലും ബിജെപിയില്‍ സജീവ പ്രവര്‍ത്തകയായി തുടരുമെന്ന് സോണല്‍ വ്യക്തമാക്കി. മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ മകളാണ് സോണല്‍ മോദി. ഗുജറാത്തിലെ ന്യായവില വ്യാപാര വ്യവസായി സംഘടന ഗുജറാത്ത് പ്രസിഡണ്ടാണ് പ്രഹ്ലാദ്.മകള്‍ക്ക് സീറ്റ് ലഭിക്കാത്തതില്‍ പ്രഹ്ലാദ് മോദിയുടെ പ്രതികരണം ഇപ്രകാരമാണ്. ' ഇത് സ്വജനപക്ഷപാതത്തിന്റെ വിഷയമല്ല. ഞങ്ങളുടെ നേട്ടത്തിനായി നരേന്ദ്രമോദിയുടെ പദവിയോ രാഷ്ട്രീയ സ്വാധീനമോ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്റെ പങ്ക് ഞാന്‍ തന്നെയാണ് കണ്ടെത്തുന്നത്.' പ്രഹ്ലാദ് ജോഷി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ മത്സരിക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് ബിജെപി കഴിഞ്ഞ ദിവസം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. നിയമം സോണക്കും ബാധകമാണെന്നയിരുന്നു ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ സോണല്‍ പട്ടീലിന്റെ പ്രതികരണം.അറുപത് വയസ് കഴിഞ്ഞവര്‍ക്കും മൂന്ന് തവണ കൗണ്‍സിലറായവര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലായെന്നാണ് ബിജെപിയുടെ പുതിയ നിര്‍ദേശം. ഫെബ്രുവരി 21 നാണ് ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 231 താലൂക്ക്, 81 മുനിസിപ്പാലിറ്റി, 31 പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന് നടക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....