കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുന്നു; നിയമനിര്‍മാണം സാധ്യമല്ല
ശബരിമല വിഷയത്തില്‍ അവ്യക്തതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതി തീരുമാനത്തിന് അനുസരിച്ച് സിപിഎം പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്. വിഷയത്തില്‍ നിയമനിര്‍മ്മാണം സാധ്യമല്ലെന്നും ശബരിമല വിഷയം വിശാല ബഞ്ചിന്റെ പരിഗണനയിലാണെന്നും വിജയരാഘവന്‍ ആലപ്പുഴയില്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി നടപ്പാക്കാന്‍ പോകുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടിരുന്നു. മന്ത്രി എ കെ ബാലന്റെ വെല്ലുവിളിയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കരട് നിയമം പുറത്തുവിട്ടത്. ശബരിമലയില്‍ യുവതീ പ്രവേശം അടക്കമുള്ള ആചാരലംഘനം നടത്തുന്നവരെ രണ്ട് വര്‍ഷം വരെ തടവിനും പിഴയ്ക്കും ശിക്ഷിയ്ക്കുമെന്ന് എംഎല്‍എ പുറത്തുവിട്ട കരടില്‍ പറയുന്നു. ശബരിമല ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണെന്നും ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നവരെ ദേവസ്വംബോര്‍ഡിന് വിലക്കാമെന്നും കരടിലുണ്ട്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ശബരിമല വിധി സംസ്ഥാന സര്‍ക്കാരിന്റെ അപക്വമായ നടപടിയുടെ ഭാഗമാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. പ്രശ്‌ന പരിഹാരത്തിനായി നിയമ നടപടി സ്വീകരിക്കണം. മലങ്കര സഭാതര്‍ക്കവും ശബരിമല വിഷയവും തമ്മില്‍ കൂട്ടികുഴയ്ക്കാനാകില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം വീണ്ടും ചര്‍ച്ചയാക്കാനുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമല വിഷയം ചര്‍ച്ചയായി നിലനിര്‍ത്താനുള്ള യുഡിഎഫ് നീക്കത്തിലാണ് സിപിഐഎമ്മിന്റെ തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താത്തതടക്കം പ്രചരണത്തിലുടനീളം ചര്‍ച്ചയാക്കാനാണ് യുഡിഎഫിന്റെ ശ്രമം. ശബരിമല വിഷയം സജീവമാക്കി ഇടതുപക്ഷത്തെയും ബിജെപിയെയും പ്രതിരോധത്തിലാക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
ദേവസ്വം ബോര്‍ഡിനെ നിലപാട് തിരുത്തിപ്പിച്ചതും യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിപ്പിച്ചതും പ്രചരണത്തില്‍ യുഡിഎഫ് ഉയര്‍ത്തിപ്പിടിക്കും. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചതോടെ കേരള സമൂഹത്തിലുണ്ടായ മുറിവുണക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....