കൊല്ലത്ത് സ്വത്ത് ലഭിക്കാനായി അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകന് രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിനായിരുന്നു ദേവകിയുടെ മരണം. വീടും പുരയിടവും സ്വന്തമാക്കാന്‍ മകന് ഭാര്യയുടെ സഹായത്തോടെ നടത്തിയ കൊലപാതകം പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് തെളിഞ്ഞത്.
തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകിയെന്ന എഴുപത്തിയഞ്ചുകാരിയെ ഈ മാസം ഒന്നിനാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .അമ്മയുടേത് സ്വാഭാവിക മരണമെന്ന് വരുത്താനായിരുന്നു മകന് രാജേഷിന്റെയും മരുമകള്‍ ശാന്തിനിയുടെയും ശ്രമം. എന്നാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ദേവകിയമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് വ്യക്തമായി.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജേഷിനെയും ശാന്തിനിയെയും ചോദ്യം ചെയ്തതോടെയാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അമ്മയുമായി രാജേഷ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.അമ്മയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും സ്വന്തമാക്കാന്‍ ഭാര്യയുടെ സഹായത്തോടെ താന്‍ അമ്മയെ കൊല്ലുകയായിരുന്നെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചു. ഇരു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....