പാന്‍ഗോഗ്: ലഡാക്കിലെ പാന്‍ഗോഗ് തീരത്ത് നിന്ന് പിന്മാറാന്‍ ഇന്ത്യ-ചൈന സേനകള്‍ക്കിടയില്‍ ധാരണയെന്ന് റിപ്പോര്‍ട്ട്. ഒമ്പതാമത് കമാണ്ടര്‍തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.
ഒരു വര്‍ഷമായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷമാണ് സമവായത്തിലേക്ക് നീങ്ങുന്നത്. പാന്‍ഗോഗ് തീരത്ത് നിന്ന് ചൈനയുടെയും ഇന്ത്യയുടെയും പട്ടാളം പിന്മാറും. വടക്ക്-തെക്ക് മേഖലയില്‍ നിന്ന് പിന്മാറ്റം തുടങ്ങിയതായി ചൈനീസ് പ്രതിരോധ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് അരുകിലെ ഫിങ്കര്‍ എട്ടിലേക്ക് ചൈനീസ് പട്ടാളം പിന്മാറും.
ഫിങ്കര്‍ രണ്ടിനും മൂന്നിനും ഇടയിലേക്ക് ഇന്ത്യന്‍ പട്ടാളം മാറും. ഫിങ്കര്‍ നാലില്‍ പട്രോളിംഗ് പാടില്ല. ഇതാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ധാരണ എന്നാണ് സൂചന. വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചേക്കും. ഗല്‍വാനില്‍ തുടങ്ങി പാന്‍ഗോഗ് തീരത്തേക്ക് നിങ്ങിയ ചൈനീസ് പ്രകോപനം കൊവിഡ് കാലത്ത് രാജ്യം നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു.
ഫിങ്കര്‍ എട്ടിന് സമീപത്തെ നിയന്ത്രണ രേഖയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ഇന്ത്യഭാഗത്തേക്ക് ചൈനീസ് പട്ടാളം എത്തി. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയും സൈനിക വിന്യാസം കൂട്ടി. യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ വരെ നടത്തി മിസൈല്‍ ഉള്‍പ്പടയുള്ള ആയുധങ്ങളും എത്തിച്ചു. സമവായ ചര്‍ച്ചക്കുള്ള വാതിലുകള്‍ തുറന്നത് ഇതോടെയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....