News Beyond Headlines

28 Tuesday
April

ഉത്തരാഖണ്ഡ് ദുരന്തം; ഗ്രാമത്തിന് മുകളില്‍ അപകടകരമായ തടാകം രൂപപ്പെട്ടു, ദൃശ്യങ്ങള്‍ പുറത്ത്‌

ഉത്തരാഖണ്ഡ് ദുരന്തത്തത്തെ തുടര്‍ന്ന് റെയിനി ഗ്രാമത്തിന് മുകളിലായി അപകടകരമായ തടാകം കണ്ടെത്തി. ഉപഗ്രഹം പകര്‍ത്തിയ ചിത്രത്തിലൂടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായത്. പ്രളയ അവശിഷ്ടം അടിഞ്ഞുകൂടി ഋഷിഗംഗ നദിയിലെ വെള്ളമാണ് തടാക രൂപത്തിലായത്. ഗ്രാമത്തിന് മുകളിലായി രൂപം കൊണ്ടിരിക്കുന്ന തടകത്തില്‍ ജലനിരപ്പുയരുന്നത് മറ്റൊരു പ്രളയത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.

ഒരു ഫുഡ്‌ബോള്‍ ഗ്രൗണ്ടിന്റെ മൂന്നിരട്ടി വിസ്തൃതിയിലാണ് താടാകം രൂപംകൊണ്ടിരിക്കുന്നത്. ചമോലിയില്‍ ഞായറാഴ്ച്ച ഉണ്ടായ മഞ്ഞുമല വീഴ്ച്ചയില്‍ 12 പേര്‍ മരിക്കുകയും 200റോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. പ്രദേശത്ത് അപകടസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും ശാസ്ത്രജ്ഞരും ഇപ്പോഴുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി തടാകത്തിലെ വെള്ളം ഒഴിക്കിവിട്ടുകൊണ്ടുള്ള നടപടികളിലേക്ക് അധികൃതര്‍ ഉടന്‍ കടക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഒരു സംഘത്തെ ഇതിനോടകം തന്നെ നിയോഗിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ജനറല്‍ എസ് എന്‍ പ്രതാപന്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി ഡ്രോണുകളും ചോപ്പറുകളും ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം കുട്ടിച്ചേര്‍ത്തു. അതേസമയം ചോപ്പര്‍ പകര്‍ത്തിയ തടാകത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ ട്വിറ്ററലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

ദുരന്തത്തില്‍ ഋഷി ഗംഗ കരകവിയുകയും തുടര്‍ന്ന് നദിയുടെ ഒഴുക്ക് ദിശതിരിഞ്ഞൊഴുകുകയും ചെയ്തിരുന്നു. അതിന്റെ ഒഴുക്ക് അപകടത്തില്‍ സാരമായി തന്നെ കേടുസംഭവിച്ച തപോവന്‍ പവര്‍പ്ലാന്റിന്റെ ദിശയിലേക്കാണ് തിരിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മഞ്ഞുമല ഇടിഞ്ഞു വീണതിന്റെ അവശിഷ്ടങ്ങള്‍ ഋഷി ഗംഗയില്‍ വീണതാണ് അതിന്റെ ഒഴുക്ക് വഴിമാറാന്‍ ഇടയാക്കിയത്.

തടാകത്തിന്റെ വ്യാപ്തി ഇതിനോടകം തിട്ടപ്പെടുത്തിക്കഴിഞ്ഞതായി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാമെന്ന സ്ഥിതിയെത്തിയാല്‍ ഉടന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. ഇനി ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇനിയൊരു അപകടമുണ്ടായാല്‍ അത് രക്ഷാപ്രവര്‍ത്തനത്തിനും രക്ഷാപ്രവര്‍ത്തകര്‍ക്കും വെല്ലുവിളിയായി തീരുമെന്നാണ് വിദഗ്ധരുടെ വിലിരുത്തല്‍. അപകടത്തില്‍ രൂപം കൊണ്ടിരിക്കുന്ന തടാകം എപ്പോള്‍ വേണമെങ്കിലും തകരാമെന്നും വിദഗ്ധര്‍ ആശങ്ക ഉയര്‍ത്തി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....