സാഗര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ (91) അന്തരിച്ചു. വിരമിച്ചശേഷം 2006 മുതല്‍ തൃശൂര്‍ കുറ്റൂരിലെ സാഗര്‍ മിഷന്‍ ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.ഇന്നു രാവിലെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.
തൃശൂര്‍ അതിരൂപതയിലെ അരണാട്ടുകര ഇടവകയിലെ ലാസര്‍ നീലങ്കാവിലിന്റെയും കുഞ്ഞനം പാലത്തിങ്കലിന്റെയും മകനായി 1930 മാര്‍ച്ച് 19 നു ജനിച്ചു. 1950 ഒക്ടോബര്‍ 15 ന് അന്പഴക്കാട് സെന്റ് തെരേസാസ് ആശ്രമത്തില്‍ ചേര്‍ന്നതോടെയാണ് പേരിനൊപ്പം പാസ്റ്റര്‍ എന്ന പേരുകൂടി ചേര്‍ത്തത്.
1960 മെയ് 17 ന് ബംഗളൂരു ധര്‍മാരാം ചാപ്പലില്‍ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തൃശൂര്‍ രൂപതയിലെ സോഷ്യല്‍ ആക്ഷന്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ആദ്യ നിമയനം. കാത്തലിക് ലേബര്‍ അസോസിയേഷന്റെ ഡയറക്ടറായിരുന്നു. റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടി.
1987 ഫെബ്രുവരി 22 ന് സാഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാതി. തൃശൂര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗര്‍ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി രണ്ടിന് വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു.ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജര്‍മന്‍, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു. സിഎംഐ സന്യാസ സമൂഹത്തിന്റെ ജനറല്‍ മിഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആത്മകഥയായ 'ദൈവമേ അങ്ങെന്നെ ഉയര്‍ത്തി' അടക്കം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മാര്‍ ജോസഫ് നീലങ്കാവിലിന്റെ നാലു സഹോദരിമാരില്‍ രണ്ടു പേര്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍മാരാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....